ജോസ് ജെ വെടികാട്ട്
ഞാൻ രൂപപ്പെടുത്തിയ പണം ചെലവഴിക്കലിന്റെ അനുബന്ധസിദ്ധാന്തം അനാവരണം ചെയ്യുന്നത് ഏറ്റവും ഉയർന്ന മൂല്യമുണ്ടെന്ന് ഇവിടെ കരുതിയിരിക്കുന്ന രത്നത്തിന്റെ മൂല്യം പണം ചെലവിടുമ്പോൾ അഥവാ ഉപഭോഗിക്കുമ്പോൾ ലഭിക്കണമെങ്കിൽ അതിന് അനുബന്ധമായ് രത്നമൂല്യം തന്നെയോ ഉള്ള , അതിന്റെ കൂടെ അല്ലെങ്കിൽ (and or)സ്വർണ്ണമൂല്യമുള്ള അതിന്റെ കൂടെ, അല്ലെങ്കിൽ(and or) വെള്ളിമൂല്യമുള്ള അതിന്റെ കൂടെ , അല്ലെങ്കിൽ(and or) വെങ്കലമൂല്യമുള്ള അതിന്റെ കൂടെ, അല്ലെങ്കിൽ (and or) ബലൂൺമൂല്യമുള്ള അതിന്റെ കൂടെ, അല്ലെങ്കിൽ (and or) പടക്കമൂല്യമുള്ള അതിന്റെ കൂടെ, അല്ലെങ്കിൽ (and or) പൂജ്യംമൂല്യമുള്ള അതിന്റെ കൂടെ, അല്ലെങ്കിൽ നെഗറ്റീവ്മൂല്യമുള്ള അതായത് വിപരീതമൂല്യമുള്ള ചെലവുകൾ ഉണ്ടാകാം എന്നതാണ്.
രത്നമൂല്യം നേടിയെടുക്കുന്നത് മറ്റു മൂന്നു തരമോ അതിൽ കൂടുതലോ തരങ്ങളിൽ മൂല്യങ്ങളുള്ള അല്ലെങ്കിൽ ഒന്നോ രണ്ടോ തരം മൂല്യങ്ങളുള്ള അതായത് സ്വർണ്ണമൂല്യമോ, വെള്ളിമൂല്യമോ, വെങ്കലമൂല്യമോ മറ്റു കുറഞ്ഞ മൂല്യങ്ങളെന്നോ ഉള്ള അനുബന്ധ ചെലവുകളിലേക്ക് നയിക്കാം. ഇവിടെ പണം ചിലവാക്കുന്നതിൽ നിന്നും ലഭിക്കുന്ന മൂല്യങ്ങളെ അതിന്റെ വലിപ്പത്തിനനുസരിച്ച് രത്നത്തോടും, സ്വർണ്ണത്തോടും, വെള്ളിയോടും മറ്റുമൊക്കെ ഉപമിച്ചിരിക്കുന്നു. നൈമിഷീക മൂല്യങ്ങളെ പടക്കത്തോട് ഉപമിച്ചിരിക്കുന്നു. കുറച്ചു സമയം അഥവാ കുറച്ചു കാലം നിലനില്ക്കുന്ന മൂല്യങ്ങളെ ബലൂണോടും ഉപമിച്ചിരിക്കുന്നു. കുറച്ചു സമയം കഴിയുമ്പോൾ ചില എൻറ്റർറ്റെയ്ൻമെന്റ് മൂല്യങ്ങൾ ചൊക്കിയോ ചൊങ്ങിയോ പൊട്ടിയോ പോകും. ഒരു ഉപഭോക്താവിന് പരമാവധി സംതൃപ്തി നല്കുന്നതും , പരമാവധി മൂല്യം ലഭിക്കുന്നതുമായ ചിലവിന്റെ ഇനത്തെ, അതിൽ നിന്ന് ലഭിക്കുന്ന മൂല്യത്തെ, രത്നമൂല്യത്തോട് ഉപമിച്ചിരിക്കുന്നു. രത്നമൂല്യത്തിനു വേണ്ടിയുള്ള അന്വേഷണം ഒരു ഉപഭോക്താവിനെ അതിലും താണ മൂല്യങ്ങൾ പ്രാപിക്കുന്നതിലേക്ക് നയിക്കാം, നെഗറ്റീവ് മൂല്യങ്ങളിലേക്കും.
ഈ തത്വം വ്യക്തമാക്കാൻ നമുക്ക് ഒരു മോട്ടോർ കാറിന്റെ കാര്യമെടുക്കാം. ഒരു കാറിന്റെ ഉടമസ്ഥൻ കുടുംബസമേതം ആ കാറിൽ പല സ്ഥലങ്ങളിലേക്ക് സഞ്ചരിക്കുന്നു ബന്ധുക്കളേയും സുഹൃത്തുക്കളെയും മറ്റും കാണുന്നതിനും, വിനോദത്തിനും വേണ്ടി. ഔദ്യോഗിക കാര്യങ്ങൾക്കു വേണ്ടിയും കാറിൽ സഞ്ചരിക്കാം. ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണുന്നതിനു വേണ്ടിയും വിനോദത്തിനു വേണ്ടിയും കാർ ഉപയോഗിക്കുമ്പോൾ അതിന് സ്വർണ്ണമൂല്യമോ , വെള്ളിമൂല്യമോ, രത്നമൂല്യം തന്നെയോ കൈവരാം. ഔദ്യോഗിക കാര്യങ്ങൾക്കുവേണ്ടി കാർ ഉപയോഗിക്കുമ്പോളും ഇത് ശരിയാണ്. എന്നാൽ കാറിന്റെ ഉടമസ്ഥൻ തനിച്ച് തോന്നിയതുപോലെ അത്ര പ്രധാനമല്ലാത്ത സഞ്ചാരങ്ങൾ നടത്തിയാൽ അത് ഇന്ധനം വെറുതെ കത്തിച്ച് കളയുന്ന പടക്കമൂല്യത്തിന് തുല്യമാകും.450 കിലോ മീറ്റർ ദൂരമുള്ള സ്ഥലത്തേക്ക് ബസ്സിലോ തീവണ്ടിയിലോ പോകുന്നതാണ് ഉചിതം. അവിടെ കാർ ഉപയോഗിച്ചാൽ അതിന് പണമൂല്യമുണ്ടെങ്കിലും(money value) യഥാർത്ഥ മൂല്യം(real value) കുറവാണ്. അത്ര ദൂരമുള്ള സ്ഥലത്തേക്കുളള കാർ യാത്രക്ക് വെങ്കലമൂല്യം ആരോപിക്കാം.450ഓ അതിൽ കൂടുതലോ കിലോമീറ്റർ കാറിൽ സഞ്ചരിച്ചാൽ യാത്രാക്ഷീണം കൂടും. ബസ്സിലായാൽ വീഡിയോ കാണുകയും മറ്റും ചെയ്തു ക്ഷീണത്തിന് അറുതി വരുത്താം. ട്രയിനിലായാൽ കിടന്നു വിശ്രമിക്കാനും സൗകര്യമുണ്ട്. അപ്പോൾ 450 കിലോ മീറ്റർ കാർ യാത്രക്ക് സ്വർണ്ണമുല്യമോ വെള്ളിമൂല്യമോ കല്പിക്കാൻ പ്രയാസമാണ്. അപകടമുണ്ടാകുന്നതിന്റെ നെഗറ്റീവ് മൂല്യവും കാറുപയോഗത്തിൽ ഉണ്ടാകാം.
ഒരു ഫ്രിഡ്ജിന്റെ കാര്യത്തിൽ ഉപഭോക്താവ് കൂടുതൽ മാംസവും ,മത്സ്യവൂം,പഴവർഗ്ഗങ്ങളും, ഐസ്ക്രീമും മറ്റും വാങ്ങി സൂക്ഷിച്ച് ആവശ്യാനുസരണം ഉപയോഗിക്കുമ്പോൾ പണം ചെലവഴിക്കലിന്റെ ഒരു സ്വഭാവരൂപീകരണത്തിലേക്ക് തന്നെ അത് വഴിതെളിക്കുന്നു. ഉഷ്ണകാലത്ത് തണുത്ത ബിയറും കൂടെ സാധാരണയായ് ഐസിട്ട മദ്യവും കൂടിയാകുമ്പോൾ സ്വഭാവരൂപീകരണത്തിന്റെ കാര്യം ശരി. ക്ഷീരോത്പന്നങ്ങളായ നെയ്യും ,പനീരും ,കൂടാതെ മരുന്നുകളും ശീതീകരീച്ചുപയോഗിക്കുന്നതിന് രത്നമൂല്യം കല്പിച്ചാൽ ,പച്ചക്കറികളും പഴവർഗ്ഗങ്ങളും അങ്ങനെ ഉപയോഗിക്കുന്നതിന് സ്വർണ്ണമൂല്യവും കല്പിക്കാം.മാംസവും, മത്സ്യവും ഫ്രിഡ്ജിൽ വച്ചൂപയോഗിക്കുമ്പോൾ വെള്ളിമൂല്യമുണ്ടെന്നും കരുതാവൂന്നതാണ്.
തണുത്ത ബിയറും, മദ്യവും ഉപയോഗിക്കുമ്പോൾ പണം പടക്കം പോലെ പൊട്ടിച്ചു കളയാൻ ചിലർ അമിത താത്പര്യം കാണിക്കുന്നു. തണുത്ത ബിയറിനും , മദ്യത്തിനും അതിനാൽ തന്നെ ബലൂൺമൂല്യമുണ്ട്. എന്നാൽ പരിധി കവിയുമ്പോൾ അതിന് പടക്കമൂല്യം അഥവാ നെഗറ്റീവ് മൂല്യമേയുള്ളൂ. അനുബന്ധ ചിലവിന്റെ രത്നമൂല്യത്തിന് ചില അവസരങ്ങളിൽ വളരെ കുറച്ചു പണമൂല്യമേ കാണുകയുള്ളൂ. ഉദ്ദാഹരണത്തിന് കണക്കിന് സ്വകാര്യ ട്യൂഷനെ ആശ്രയിക്കുന്ന ഒരു സ്കൂൾ വിദ്യാർത്ഥിയുടെ കാര്യമെടുക്കാം. കണക്കിൽ പ്രാഗത്ഭ്യമുള്ള അധ്യാപകൻ കുട്ടിയുടെ മനസ്സിൽ ആഴത്തിൽ ഗണിതശാസ്ത്രം പതിയാൻ സഹായിക്കാം. പക്ഷേ ഇവിടെ അധ്യാപകന് കിട്ടുന്നത് തുച്ചമായ പ്രതിഫലമാണ്. ഈ അധ്യാപകനാൽ കണക്കിലേക്ക് ആകർഷിക്കപ്പെടുന്ന വിദ്യാർത്ഥി എഞ്ചിനിയറിംഗ് കോഴ്സിന് പ്രവേശനം നേടാം , മുതിരുമ്പോൾ.
എഞ്ചിനിയറിംഗ് കോഴ്സിന്റെ വലിയ ചെലവിലേക്കാണ് സ്വകാര്യട്യൂഷൻ അന്തിമമായ് നയിക്കുന്നത്. ഇവിടെ അധ്യാപകന്റെ രത്നമൂല്യത്തിന് ഒരു സമയവിടവിൽ പണമൂല്യം ആർജ്ജിക്കുന്നതായ് കാണാം.രത്നമൂല്യം ലഭിക്കുന്നതിന് പിന്നീട് കൂടുതൽ പണമൂല്യമുള്ള ചെലവുകൾ ഒരാൾ വഹിക്കണം.
അനുബന്ധ ചിലവുകളുടെ തത്വം മനശാസ്ത്രപരമായ പ്രവ ണതയായ പണം ചെലവിടുന്നതിന്റെ ആവൃത്തിയിലധിഷ്ഠിതമാണ്. പണം ചെലവഴിക്കുമ്പോളുണ്ടാകുന്ന ഉയർന്ന ആവൃത്തിയാണ് അനുബന്ധചിലവുകളിലേക്ക് നയിക്കുന്നത്.നിശ്ചിതമൂല്യങ്ങളുള്ള ചരക്കുകളുടെയും ,സേവനങ്ങളുടെയും മേൽ കറൻസിക്കുള്ള ആജ്ഞക്കനുസരിച്ച് നിശ്ചിതമായ് പണം ചിലവാക്കുന്നു ഉപഭോക്താക്കൾ എന്നതിനേക്കാൾ കുറച്ചുകൂടി പ്രായോഗികമായ അനുമാനം ആവൃത്തിക്കനുസരിച്ച് അവർ അനുബന്ധചിലവുകളിലേക്ക് ആകർഷിക്കപ്പെടുന്നു എന്ന് കരുതുന്നതാണ്. എ.സി. മുറിയിൽ കഴിഞ്ഞ് പരിചയിച്ച ഒരാൾ ടൂറിന് പോകുമ്പോൾ ഹോട്ടലിൽ മുറിയെടുക്കുന്ന അവസരത്തിൽ എ.സി. മുറി വേണമെന്ന് ശഠിക്കുന്നത് അനുബന്ധചിലവിന്റെ മകുടോദ്ദാഹരണമാണ്.
ജോസ് ജെ വെടികാട്ട് : എസ് .ബി. കോളേജ് ചങ്ങനാശേരിയിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ഫസ്റ്റ് ക്ലാസ്സോടെ ബിരുദം നേടി. ചെന്നൈ ലയോളാ കോളേജിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ഫസ്റ്റ് ക്ലാസ്സോടെ ബിരുദാനന്തരബിരുദം നേടി. യുജീസി നെറ്റ് പരീക്ഷ പാസ്സായിട്ടുണ്ട്. കോഴിക്കോട് സെന്റ് ജോസഫ്സ് കോളേജ് ദേവഗിരിയിൽ 2 വർഷങ്ങൾ അധ്യാപകനായി ജോലി നോക്കി. ജേർണലിസത്തിൽ പി.ജി.ഡിപ്ലോമ. അനൗപചാരിക ഗവേഷണം ഉൾപ്രേരണയാൽ ചെയ്തു വരൂന്നു. ഇപ്പോൾ മദർ തെരേസ ഹോം , നെടുംകുന്നത്ത് താമസിക്കുന്നു .
Leave a Reply