ന്യൂകാസില്‍ : കേരളത്തിലെ വിവിധ ക്രൈസ്തവ സമൂഹങ്ങളുടെ നേതൃത്വത്തില്‍ വര്‍ഷം തോറും നടത്തിവരാറുള്ള എക്യുമെനിക്കല്‍ ക്രിസ്മസ് കരോള്‍ സംഗീത സന്ധ്യ ഈ വര്‍ഷം ജനുവരി 7 ഞായറാഴ്ച വൈകുന്നേരം 5ന് ന്യൂ കാസില്‍ സെ.ജെയിംസ് & സെ. ബേസില്‍ ചര്‍ച്ച് ഹാളില്‍ വെച്ച് വിശിഷ്ട വ്യക്തികളുടെ മഹനീയ സാന്നിധ്യത്തില്‍ പ്രാര്‍ത്ഥനയോടെ തുടക്കമായി. ക്രൈസ്തവ വിശ്വാസവും പൈതൃകവും മുറുകെ പിടിച്ചുകൊണ്ട് തങ്ങള്‍ക്കു കിട്ടിയ വിശ്വാസദീപത്തെ വരും തലമുറയ്ക്ക് കൈമാറാനും അതനുസരിച്ച് ജീവിക്കാനും വെമ്പുന്ന മലയാളി ക്രൈസ്തവര്‍, സ്‌നേഹത്തിന്റെ ക്രിസ്മസ് സന്ദേശം സഹോദരങ്ങള്‍ക്ക് കൈമാറാനുള്ള എളിയ സംരംഭത്തില്‍ കത്തോലിക്ക, ഓര്‍ത്തഡോക്‌സ്, ജാക്കോബൈറ്റ്, മാര്‍ത്തോമ സഭകളുടെ സാന്നിധ്യം കൊണ്ട് സമ്പന്നമായി.

വിവിധ ക്രൈസ്തവ സമൂഹങ്ങളുടെ പ്രതിനിധികളും വൈദികരും ചേര്‍ന്ന് ദീപം കൊളുത്തി ഉദ്ഘാടനം ചെയ്ത സംഗീത സന്ധ്യ ബഹുജനങ്ങളുടെ സാന്നിധ്യ സഹകരണത്താല്‍ നിറഞ്ഞിരുന്നു. സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളെ തങ്ങളാല്‍ കഴിയും വിധം സഹായിച്ചാലേ ക്രിസ്തുമസ്സിന്റെ യഥാര്‍ത്ഥ സന്ദേശം ഉള്‍ക്കൊള്ളാന്‍ സാധിക്കുകയുള്ളുവെന്ന സന്ദേശം ഉള്‍ക്കൊണ്ടുകൊണ്ട് തന്നെ ഈ സംരംഭത്തില്‍ സഹകരിച്ച നന്മയുള്ള മനുഷ്യരുടെ സഹായം DAFT AS A BRUSH ( Cancer patient Care Volanteers ) എന്ന സംഘടനക്കു നല്‍കി. തുടര്‍ന്ന് നടന്ന സംഗീത നിമിഷങ്ങളില്‍ വിവിധ വിഭാഗങ്ങളെ പ്രതിനിധികരിച്ചു കുട്ടികളും മുതിര്‍ന്നവരും അടങ്ങുന്ന സമൂഹങ്ങള്‍ തങ്ങളുടെ ദൈവ പുത്രജനനത്തിന്റെ സദ്വാര്‍ത്ത അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സംഘാടകര്‍ ഒരുക്കിയ സ്‌നേഹവിരുന്നില്‍ പങ്കെടുത്ത്, പുതുവര്‍ഷത്തിന്റെ ആശംസകള്‍ പങ്കിട്ടും സൗഹൃദങ്ങള്‍ പുതുക്കിയും ക്രിസ്തീയ സ്‌നേഹത്തിന്റെ ചൈതന്യം മറ്റുള്ളവരില്‍ എത്തിക്കാനുള്ള എളിയ ശ്രമത്തിനു സമൂഹത്തിന്റെ നാനാ വിഭാഗങ്ങളില്‍ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത്. എല്ലാ വര്‍ഷവും ജനുവരി ആദ്യ ഞായറാഴ്ചയാണ് ഈ കൂട്ടായ്മക്ക് നേതൃത്വം നല്‍കുന്നത്. വരും വര്‍ഷങ്ങളിലെ ദേവ സംഗീത രാവിന് കാതോര്‍ത്തു കൊണ്ട് ഈ എളിയ സ്‌നേഹക്കൂട്ടായ്മ വലിയ തുടക്കത്തിന്റെ ചെറിയ ആരംഭമാകെട്ടെയെന്നു ഇതിന്റെ സംഘാടകര്‍ ആശിക്കുന്നു.