സില്‍ജോ സി. കണ്ടത്തില്‍

എടത്വാ: പാള കൊണ്ട് നിര്‍മിച്ച പാത്രത്തില്‍ പുസ്തകത്താലം പിടിച്ചതും ഉച്ചഭക്ഷണം കഴിച്ചതും ഇളം തലമുറയ്ക്ക് വ്യത്യസ്തവും കൗതുകവുമായ അനുഭവമായി. എടത്വാ സെന്റ് അലോഷ്യസ് ഹൈസ്‌കൂളില്‍ നടന്ന പ്രവേശനോത്സവം ആണ് വിദ്യാര്‍ത്ഥി മനസ്സുകളില്‍ ഇടം പിടിച്ചത്. തോരണങ്ങള്‍ ഒഴിവാക്കി കുരുത്തോല കൊണ്ട് സ്‌കൂള്‍ പരിസരം അലങ്കരിച്ചു. ഹരിത നിയമ ചട്ടങ്ങള്‍ പാലിക്കുന്നതിന് ബോധവത്ക്കരണം നടത്തുന്നതിന്റെ ഭാഗമായിട്ടാണ് ഇപ്രകാരം സ്‌കൂളില്‍ പ്രവേശനോത്സവം നടത്തുവാന്‍ തീരുമാനിച്ചതെന്ന് പി.ടി.എ പ്രസിഡന്റ് ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള പറഞ്ഞു.

പ്രവേശനോത്സവ ചടങ്ങില്‍ പിടി.എ വൈസ് പ്രസിഡന്റ് കെ.ബി.അജയകുമാര്‍ അദ്യക്ഷത വഹിച്ചു. സെന്റ് ജോര്‍ജ് ഫൊറോനാ പള്ളി അസി.വികാരി ഫാദര്‍ ജോര്‍ജ് ചക്കുങ്കല്‍ ഉദ്ഘാടനം ചെയ്തു.നവാഗതര്‍ക്ക് മധുരം വിതരണം ചെയ്തു.

31 വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിച്ച ബേബി ജോസഫിന് യാത്രയയയപ്പും പുതിയ പ്രധാന അദ്ധ്യാപകനായി ചുമതല ഏറ്റെടുത്ത തോമസ് കുട്ടി മാത്യുവിന് ഊഷ്മള സ്വീകരണവും നടന്നു. പി.ടി.എ പ്രസിഡന്റ് ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള സ്വീകരണ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. ഏലിയാമ്മ ജോസഫ്, ജോസ്‌കുട്ടി സെബാസ്റ്റ്യന്‍, ജോസ് ജെ.വെട്ടിയില്‍, ബില്‍ബി മാത്യു കണ്ടത്തില്‍, ജസ്റ്റിന്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.