പോഷകാഹാരങ്ങളുടെ പട്ടികയില്‍ മുന്‍നിര സ്ഥാനമാണ് മുട്ടയ്‌ക്ക്. ഓംലെറ്റായും പുഴുങ്ങിയും പൊരിച്ചും മുട്ട കഴിക്കാറുണ്ട്​. കൊളസ്ട്രോള്‍ കുറയ്ക്കാനും രക്ത സമ്മർദം കുറയ്ക്കാനും ഹൃദ്രോഗസാധ്യത കുറയ്ക്കാനും മുട്ട കഴിക്കുന്നത് നല്ലതാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ പ്രമേഹ രോഗികള്‍ മുട്ട കഴിക്കുന്നത് നല്ലതെന്നാണ് പുതിയ കണ്ടെത്തല്‍. പ്രമേഹം മൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ക്ക് പരിഹാരമാണത്രെ മുട്ട. മുട്ട ദിവസവും കഴിക്കുന്നത് ഉയർന്ന കൊളസ്ട്രോൾ ഇല്ലാതാക്കും.

മുട്ട എങ്ങനെയാണ്​ കൊളസ്ട്രോൾ ഉയർത്തുന്നത്​ എന്ന ചർച്ച എത്തിനിന്നത്​ അവയുടെ മഞ്ഞക്കരുവിലാണ്​. അതുകൊണ്ട്​ തന്നെ മുട്ടയുടെ വെള്ള എല്ലാവർക്കും പ്രിയപ്പെട്ടതാവുകയും ചെയ്​തു. മുട്ട പൂർണമായും കഴിക്കുന്നതിന്​ പകരം വെള്ള മാത്രം കഴിക്കുന്നത്​ കലോറി അളവ്​ കുറക്കാനും പൂരിത കൊഴുപ്പിന്‍റെ അളവ്​ കുറക്കാനും സഹായിക്കും. മുട്ടയുടെ മറ്റ് ഗുണങ്ങള്‍ നോക്കാം.

മുട്ടയിൽ നിന്ന്​ മഞ്ഞ നീക്കിയാൽ അവ കൊളസ്​ട്രോൾ മുക്​തമായി. അതിനാൽ ആർക്കെങ്കിലും ഉയർന്ന കൊളസ്​ട്രോൾ ഉണ്ടെങ്കിൽ മുട്ടയുടെ വെള്ള കഴിക്കുക. ഇതുവഴി ഹൃദ്രോഗ സാധ്യത കുറയുകയും കൊളസ്​ട്രോൾ നിലയിൽ മാറ്റം വരാനുള്ള സാധ്യത ഇല്ലാതാവുകയും ചെയ്യും.

മുട്ട പൂർണമായും പ്രോട്ടീനിനാൽ സമ്പന്നമാണ്​. മഞ്ഞ നീക്കിയാലും വെള്ള കുറഞ്ഞ കൊഴുപ്പുള്ള പ്രോട്ടീൻ നിറഞ്ഞവയാണ്​. ഉയർന്ന പ്രോട്ടീൻ അളവ്​ ശരീര പേശികളെ ശക്​തിപ്പെടുത്തും.

ഉയർന്ന കലോറി ഭക്ഷണങ്ങളിൽ മുന്നിൽ അല്ല മുട്ട. മഞ്ഞ നീക്കുന്നതോടെ മുട്ട കുറഞ്ഞ കലോറി ഭക്ഷണമായി മാറുന്നു. നിങ്ങൾ ശരീരഭാരം കുറക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ മുട്ട പൂർണമായി കഴിക്കുന്നതിന്​ പകരം വെള്ള മാത്രം കഴിക്കുക.

മുട്ടയുടെ വെള്ളയിലെ പൊട്ടാസ്യത്തി​ന്‍റെ സാന്നിധ്യം രക്​ത സമ്മർദം കുറക്കാൻ സഹായിക്കും. ശരീരത്തി​ന്‍റെ ശരിയായ പ്രവർത്തനത്തിന്​ ഇലക്​ട്രോലൈറ്റായി പ്രവർത്തിക്കുന്ന ധാതുവാണ്​ പൊട്ടാസ്യം. അമേരിക്കൻ കെമിക്കൽ സൊസൈറ്റി നടത്തിയ പഠന പ്രകാരം മുട്ടയുടെ വെള്ളയിൽ അടങ്ങിയിരിക്കുന്ന ആർ.വി.പി.എസ്​.എൽ എന്നറിയപ്പെടുന്ന പെപ്​റ്റൈഡ്​ എന്ന പ്രോട്ടീൻ ഘടകം രക്​തസമ്മർദം കുറക്കാൻ സഹായിക്കുന്നു.

പൊട്ടാസ്യം രക്​തസമ്മർദം കുറക്കുന്നതോടെ ഹൃ​ദ്രോഗസാധയതയും ഇല്ലാതാകുന്നു. ഹൃദയധമനികളെ വികസിപ്പിച്ചു നിർത്താൻ ഇവ സഹായിക്കുകയും അതുവഴി രക്​തത്തിന്‍റെ ഒഴുക്ക്​ സുഗമമാവുകയും ചെയ്യും.

വിറ്റാമിൻ എ, ബി12, ഡി എന്നിവ അടങ്ങിയതാണ്​ മുട്ടയുടെ വെള്ള. റിബോ​ഫ്ലേവിൻ എന്നറിയപ്പെടുന്ന വിറ്റാമിൻ ബി2 പ്രായാധിക്യം കാരണമുണ്ടാകുന്ന പേശികളിലെ ശക്​തിക്ഷയം, തിമിരം, മൈഗ്രേൻ എന്നിവയെ നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു.