സ്വന്തം ലേഖകൻ 

എൽ സാൽവഡോർ : മധ്യ അമേരിക്കൻ രാജ്യമായ എൽ സാൽവഡോർ ക്രിപ്റ്റോ കറൻസിയായ ബിറ്റ് കോയിനിനെ സ്വന്തം നാണയമായി അംഗീകരിച്ച ആദ്യ രാജ്യമാണ്. അതുകൊണ്ട് തന്നെ സ്കൂൾ തലം മുതൽ ക്രിപ്റ്റോ കറൻസി വിദ്യാഭ്യാസം നൽകികൊണ്ട് രാജ്യത്തെ ജനങ്ങൾക്ക് ക്രിപ്റ്റോ കറൻസിയിലുള്ള അറിവ് വർദ്ധിപ്പിക്കുവാൻ പദ്ധതി ഒരുക്കുന്നു. അതിന്റെ ഭാഗമായി ബിറ്റ്കോയിനുമായി ബന്ധപ്പെട്ട ഉള്ളടക്കം രാജ്യത്തെ സ്കൂൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നതിന് എൽ സാൽവഡോറിന്റെ വിദ്യാഭ്യാസ മന്ത്രാലയം ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമായ മി പ്രൈമർ ബിറ്റ്കോയിനുമായി (എം പി ബി) കരാറിൽ ഒപ്പിട്ടു. ഈ പൈലറ്റ് പ്രോഗ്രാമിലൂടെ ബിറ്റ്കോയിൻ വിദ്യാഭ്യാസം നൽകുന്നതിന് 150 അധ്യാപകരെ പരിശീലിപ്പിക്കും, അവരിലൂടെ 75 പൊതുവിദ്യാലയങ്ങളിൽ ഈ പ്രോഗ്രാം കൊണ്ടുവരുകയും ചെയ്യും.

 

Mi Primer Bitcoin (MPB) എന്ന ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സാൽവഡോറൻ വിദ്യാഭ്യാസ സ്ഥാപനവും , എൽ സാൽവഡോറിലെ വിദ്യാഭ്യാസ മന്ത്രാലയവും 2024-ഓടെ രാജ്യത്തെ എല്ലാ സ്‌കൂളുകളിലും ബിറ്റ്‌കോയിൻ കോഴ്‌സുകൾ എടുക്കുന്നതിനുള്ള ഒരു പൈലറ്റ് പ്രോജക്റ്റ് ആരംഭിക്കാൻ തീരുമാനമായതായി അടുത്തിടെ നടത്തിയ ഒരു അഭിമുഖത്തിൽ എംപിബിയുടെ സ്ഥാപകൻ ജോൺ ഡെന്നിഹി സ്ഥിരീകരിക്കുകയും ചെയ്തു.

മറ്റൊരു ബിറ്റ്‌കോയിൻ പ്രോജക്റ്റായ ബിറ്റ്‌കോയിൻ ബീച്ചിലെ ആളുകളുടെ സഹായത്തോടെ 75 പബ്ലിക് സ്‌കൂളുകളിൽ നിന്നുള്ള 150 അധ്യാപകരെ ബിറ്റ്‌കോയിനുമായി ബന്ധപ്പെട്ട അടിസ്ഥാന ഉള്ളടക്കം പഠിപ്പിച്ചുകൊണ്ട് പ്രക്രിയയുടെ ആദ്യ ഭാഗം സെപ്റ്റംബർ 7 ന് ആരംഭിച്ചു. ഈ അധ്യാപകർ തങ്ങളുടെ വിദ്യാർത്ഥികൾക്ക് ബിറ്റ്കോയിൻ കോഴ്‌സുകൾ നൽകാൻ തയ്യാറായി സ്‌കൂളിലേക്ക് മടങ്ങും. ഈ പൈലറ്റ് വിജയിച്ചാൽ അടുത്ത വർഷം രാജ്യത്തെ എല്ലാ സ്‌കൂളുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്ന് ഡെന്നിഹി പറഞ്ഞു.

ബിറ്റ്‌കോയിൻ സ്വീകരിക്കുന്ന ആദ്യ രാജ്യമെന്ന നിലയിൽ എൽ സാൽവഡോർ ലോകത്തിന് മാതൃകയാകും. ആ മാതൃക ശരിയായിരുന്നുവെന്ന് ഉറപ്പാക്കാനുള്ള നമ്മുടെ ഏറ്റവും നല്ല അവസരമാണ് ഗുണനിലവാരമുള്ള ക്രിപ്റ്റോ വിദ്യാഭ്യാസം. ബിറ്റ്‌കോയിനെ കുറിച്ചും, ബാങ്കിംഗ് സൗകര്യമില്ലാത്തവർക്കും അതിന്റെ ആനുകൂല്യങ്ങളെക്കുറിച്ചും പഠിപ്പിക്കുക എന്നത് ബിറ്റ്‌കോയിനെ നിയമപരമായ ടെൻഡറായി സ്വീകരിച്ച ആദ്യത്തെ ഗവൺമെന്റായ എൽ സാൽവഡോറിൽ മാത്രം ഒതുങ്ങുന്നില്ലെന്നും , എൽ സാൽവഡോറിൽ ആരംഭിച്ച എംപിബി പദ്ധതി മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്നും , ബിറ്റ്കോയിൻ വിദ്യാഭ്യാസ പദ്ധതി മറ്റ് രാജ്യങ്ങളും പിന്തുടരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും ഡെന്നിഹി ചൂണ്ടിക്കാട്ടി.

ബിറ്റ്‌കോയിനെപ്പറ്റിയും, വാലറ്റുകൾ ഉപയോഗിച്ച് അടിസ്ഥാന ഇടപാടുകൾ എങ്ങനെ നടത്താമെന്നതിനെക്കുറിച്ചും 25,000 വിദ്യാർത്ഥികളെ എംപിബി ഇതിനകം സഹായിച്ചിട്ടുണ്ടെന്ന് കണക്കാക്കപ്പെടുന്നു. എം‌പി‌ബി അതിന്റെ ബിറ്റ്‌കോയിൻ അധ്യാപനം പേര് വെളിപ്പെടുത്താത്ത മറ്റ് രണ്ട് രാജ്യങ്ങളിലേക്ക് കൊണ്ടുപോകാനുള്ള ചർച്ചയിലാണെന്നും ഡെന്നിഹി വെളിപ്പെടുത്തി. ഈ കോഴ്‌സുകൾക്കായി സൗജന്യ രജിസ്‌ട്രേഷൻ ആരംഭിക്കുമെന്ന് സംഘടന പ്രഖ്യാപിച്ചതിനാൽ പല രാജ്യങ്ങളും ഈ സേവനം ഉപയോഗപ്പെടുത്തി ക്രിപ്റ്റോ കറൻസികളെപ്പറ്റി കൂടുതൽ മനസ്സിലാക്കുകയും അങ്ങനെ എൽ സാൽവഡോറിനെപോലെ ക്രിപ്റ്റോ കറൻസികളെ ലീഗൽ ടെൻഡർ ആയി അംഗീകരിക്കുന്ന രാജ്യങ്ങളായി മാറുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്.

നിങ്ങൾ ക്രിപ്റ്റോ കറൻസികളെപ്പറ്റി കൂടുതൽ മനസ്സിലാക്കുവാനും അവ ഉപയോഗപ്പെടുത്തി ഒരു നിശ്ചിത വരുമാനം നേടുവാനും ആഗ്രഹിക്കുന്നവരാണെങ്കിൽ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക