നരബലിക്കേസില്‍ കൂടുതല്‍ പേര്‍ ഇരകളായിട്ടുണ്ടോ എന്ന സംശയം ബലപ്പെടുന്നു. ഇലന്തൂരിലെ ഭഗവല്‍ സിങ്ങിന്റെ വീട്ടില്‍ സ്ഥലം കുഴിച്ച് പരിശോധന നടത്തുകയാണ്. മൃതദേഹം തിരഞ്ഞെ കണ്ടെത്തുവാന്‍ പ്രത്യേകം പരിശീലനം ലഭിച്ച നായകളാണ് പരിശോധന നടത്തുന്നത്. പോലീസ് കാട് വെട്ടിത്തെളിച്ചാണ് പരിശോധന നടത്തുന്നത്. തിരുമ്മല്‍ കേന്ദ്രത്തിന്റെ വടക്കുഭാഗത്ത് കുഴിയെടുക്കുന്നതിനായി പോലീസ് മാര്‍ക്ക് ചെയ്തിട്ടുണ്ട്. ഇവിടേക്ക് ഭഗവല്‍ സിങ്ങിനെയും ഷാഫിയെയും എത്തിച്ചു. വീടിനുള്ളില്‍ ഫൊറന്‍സിക് പരിശോധന നടത്തുന്നുണ്ട്.

നരബലിക്ക് കൂടുതല്‍ പേര്‍ ഇരകളായിട്ടുണ്ടെന്ന സംശയം ചോദ്യം ചെയ്യലിനിടയില്‍ പോലീസിനുണ്ടായി. ഇത് സ്ഥിരീകരിക്കുന്നതിന് വേണ്ടിയാണ് കൂടുതല്‍ പരിശോധന നടത്തുന്നത്. വീടിന്റെ പലഭാഗത്തും മഞ്ഞള്‍ നട്ടിട്ടുണ്ട്. സാധാരണ മഞ്ഞള്‍ കൃഷി ചെയ്യുന്ന രീതിയിലല്ല ഇത്. പല സ്ഥലത്തും കുറച്ച് കുറച്ചായി നട്ടിരിക്കുന്നു. ഇവിടെ മൃതദേഹം കുഴിച്ചിട്ടുട്ടുണ്ടോ എന്നാണ് പോലീസ് പരിശോധിക്കുന്നത്.

മൂന്ന് പ്രതികളെയും മൂന്ന് വാഹനത്തിലാണ് എത്തിച്ചത്. സ്ഥലത്ത് വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ജനക്കൂട്ടത്തെ നിയന്ത്രിക്കുവാന്‍ പോലാസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. പ്രതികളെ എത്തിച്ചപ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. വീടിന്റെ മുന്‍വശത്ത് നിന്നാണ് പത്മയുടെ മൃതദേഹം ലഭിച്ചത് ഇവിടെ മഞ്ഞള്‍ കൃഷി ചെയ്തിരുന്നു. വീടിന്റെ പിന്‍വശത്താണ് റോസ്ലിയുടെ മൃതദേഹം ലഭിച്ചത്. നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ച സ്ഥലത്താണ് നായ നിന്നത്. ഇവിടെ പരിശോധിക്കുവാന്‍ പോലീസ് മാര്‍ക്ക് ചെയ്തു.

വീട്ടില്‍ പോലീസ് പരിശോധന നടത്തുന്നതിനിടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. നായകളെ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ സംശയം തോന്നിയ ആറിടങ്ങള്‍ പോലീസ് മാര്‍ക്ക് ചെയ്തിരിക്കുകയാണ്.ഇത് തെളിഞ്ഞാൽ മൊത്തം നരബലികൾ 8 ആയി മാറും. ഇതോടെ ലോക ചരിത്രത്തിൽ പോലും സമാനതകൾ ഇല്ലാത്ത മനുഷ്യ മാംസം ഭക്ഷിക്കലിനും നര ബലിയുടേയും തെളിവുകൾ ആയിരിക്കാം ഒരു പക്ഷേ കിട്ടുക.മൃതദേഹങ്ങളും, അവ മറവു ചെയ്ത സ്ഥലങ്ങളും കണ്ടെത്തുന്നതിൽ പരിശീലനം ലഭിച്ച പോലീസ് നായകളാണ് മായയും മര്‍ഫിയെയും. മായയും മിയയും കള്ളം പറഞ്ഞില്ലേൽ ഇലന്തൂരില്‍ നരബലി നടന്ന ഭഗവല്‍ സിങ്ങിന്റെ വീട്ടില്‍ കൊലപാതക പരമ്പര തന്നെ നടന്നിരിക്കുന്നു എന്നാണു സംശയിക്കേണ്ടിയിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

40 അടിയില്‍ കുഴിച്ചിട്ടാലും മണത്തറിയുവാന്‍ ഈ നായകള്‍ക്ക് സാധിക്കും. 95 ശതമാനം വരെ വ്യക്തമായി മൃതദേഹങ്ങള്‍ കണ്ടെത്തുവാന്‍ ഇവയ്ക്ക് കഴിയുമെമെന്നതും ശ്രദ്ധേയമാണ്. നായകൾ സ്ഥിരീകരിച്ച സ്ഥലങ്ങളാണ് ആറിടങ്ങളിൽ ഇപ്പോൾ മാർക്ക് ചെയ്തിരിക്കുന്നത് എന്നത് കൊലപാതക പരമ്പര തന്നെ ഇലന്തൂരില്‍ നരബലി നടന്ന വീട്ടിൽ നടന്നിരിക്കുന്നു എന്നതിന്റെ സൂചനകാളാണ് നൽകിയിരിക്കുന്നത്. കൂടുതൽ കൊലകൾ നടന്നതായി നായകളെ ഉപയോഗിച്ച് നടത്തിയ പരിശോധനക്കു ശേഷം പോലീസും സംശയിക്കുകയാണ്.

അതേസമയം നായ മണംപിടിച്ചെത്തിയ മരത്തിന്റെ ചുവട്ടിലും പോലീസ് പരിശോധന നടത്തുന്നുണ്ട്. വീട്ടുവളപ്പില്‍ പലഭാഗത്തും മഞ്ഞള്‍ കൃഷിയുണ്ട്. എന്നാല്‍ സാധാരണ മഞ്ഞള്‍ നടുന്ന രീതിയിലല്ല കൃഷി. ഓരോ ഭാഗത്തും കുറച്ച് കുറച്ചായിട്ടാണ് കൃഷി. ഈ സ്ഥലങ്ങളില്‍ മൃതദേഹം കുഴിച്ചിട്ടിട്ടുണ്ടോ എന്നാണ് പോലീസിന് സംശയം. കൂടാതെ പ്രതികളില്‍ നിന്നും ഇത് സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. വീടിനുള്ളില്‍ ഫോറന്‍സിക് സംഘം പരിശോധന നടത്തുന്നുണ്ട്.

വീടിന്റെ കിഴക്ക് ഭാഗത്ത് നിന്ന് പരിശോധനയിൽ ഒരു അസ്ഥി കഷ്ണം ലഭിച്ചു. ഇത് മനുഷ്യന്റേത് തന്നെയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. റോസ്ലിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപമാണ് അസ്ഥി കഷ്ണം കണ്ടെത്തിയത്. ശനിയാഴ്ച ലഭിച്ച അസ്ഥിക്കഷണം ഫോറന്‍സിക് സംഘം പരിശോധിക്കും. രണ്ട് മണിയോടെയാണ് പോലീസ് സംഘം പ്രതികളെ ഇലന്തൂരില്‍ എത്തിച്ചത്. സ്ഥലത്ത് വലിയ പോലീസ് സംഘമാണ് സുരക്ഷ ഒരുക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഇരകളായിട്ടുണ്ടോ എന്ന് പോലീസ് പരിശോധിക്കുകയാണ്.

ഇലന്തൂരിലെ നരബലി ദൃശ്യങ്ങള്‍ പ്രതികള്‍ ചിത്രീകരിച്ചതായി പോലീസിന് സംശയം. പോലീസ് ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണത്തിനാണ് ഒരുങ്ങുന്നത്. സൈബര്‍ കുറ്റാന്വേഷകരുടെ സഹരണത്തോടെ ഇന്റര്‍നെറ്റിലെ അധോലോകമായ ഡാര്‍ക് വെബില്‍ പോലീസ് പരിശോധന നടത്തുന്നുണ്ട്. ഡാര്‍ക്ക് വെബിലെ നിഗൂഢ ഇടങ്ങളായി അറിയപ്പെടുന്ന റെഡ് റൂമുകളിലാണ് പോലീസ് പരിശോധന നടത്തുക.