ചങ്ങനാശേരി: ഡോക്ടേഴ്സ് ടവറിൽ പ്രവർത്തിക്കുന്ന സമരിറ്റൻ മെഡിക്കൽ സെന്ററിൽ മുട്ടുമാറ്റി വെയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി നടന്നു. ജോയിൻറ് റീപ്ലേസ്മെന്റ് ആൻറ് ആർത്രോസ്ക്കോപ്പിയിൽ ഫെലോഷിപ്പ് നേടിയിട്ടുള്ള ഡോ.ജെഫേഴ്സൺ ജോർജിന്റെ നേതൃത്വത്തിലാണ് 6 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ രണ്ട് കാലിന്റെയും മുട്ട് മാറ്റി വെച്ചത്.

നട്ടെല്ലിനുള്ള ശസ്ത്രക്രിയ ,താക്കോൽ ദ്വാര ശസ്ത്രക്രിയ ,തോളെല്ല് മാറ്റിവെയ്ക്കൽ തുടങ്ങിയവ കുറഞ്ഞ ചിലവിൽ നടത്താൻ സൗകര്യമുള്ളതായി ചെയർമാൻ ഡോ.ജോർജ് പീഡീയേക്കൽ, ഡയറക്ടർ ഡോ.ലീലാമ്മ ജോർജ് എന്നിവർ പറഞ്ഞു. പ്രൊഫ.ഡോ.റോബിൻസൺ ജോർജിന്റെ നേതൃത്വത്തിലാണ് ലാപ്രോസ്സ്കോപ്പിക്ക് ശസ്ത്രക്രിയ നടത്തുന്നത്.
തോളെല്ലിലെ തേയ്മാനം മൂലം ദുരിതത്തിലായവർക്ക് ടോട്ടൽ, റിവേഴ്സ് തോളെല്ല് മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയിലൂടെ പൂർണ്ണമായി സുഖം പ്രാപിക്കാനാകുമെന്ന് ഡോ. ജെഫേഴ്സൺ പറഞ്ഞു.എല്ലാ മാസത്തിന്റെയും ആദ്യ വ്യാഴാഴ്ച സൗജന്യമായ അസ്ഥിരോഗ വൈദ്യ പരിശോധനയും നടത്തപെടും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആലപ്പുഴ മെഡിക്കൽ കോളജ് ഹോസ്പിറ്റൽ ഉൾപെടെ വിവിധ സ്വകാര്യ ഹോസ്പിറ്റലിൽ സന്ധി മാറ്റ ശസ്ത്രക്രിയയിൽ മികവ് തെളിയിച്ചിട്ടുള്ള
ഡോ.ജെഫേഴ്സൺ ജോർജിന് അമേരിക്ക ആസ്ഥാനമായുള്ള ബ്യൂക്കൽ പപ്പാസ് കമ്പിനി സംഘടിപ്പിച്ച ഡോക്ടേഴ്സ് എക്സ്പേർട്ട് മീറ്റീൽ വെച്ച്
സർജറി എക്സലൻസ് അവാർഡ് ലഭിച്ചിട്ടുണ്ട്.പ്ലസ് ടു പരീക്ഷയിൽ ജീവശാസ്ത്ര വിഷയത്തിൽ സി.ബി.എസ്.ഇ സിലബസിൽ ദക്ഷിണേന്ത്യയിലെ ഒന്നാം സ്ഥാനക്കാരനായിരുന്ന ഡോ.ജെഫേഴ്സൺ കേരള ബ്ലാസ്റ്റേഴ്സ് ടീം ഡോക്ടർ ആയിരുന്നു.ആലപ്പുഴ മെഡിക്കൽ കോളജ് ഹോസ്പിറ്റൽ മുൻ പീഡിയാട്രീഷ്യനും സമരിറ്റൻ മെഡിക്കൽ സെന്റർ ശിശുരോഗ വിദഗ്ദ്ധയും ആയ ഡോ.നിഷാ ജെഫേഴ്സൺ ആണ് ഭാര്യ.

പത്രസമ്മേളനത്തിൽ ചെയർമാൻ
ഡോ.ജോർജ് പീഡീയേക്കൽ,
ഡയറക്ടർ ഡോ.ജെഫേഴ്സൺ ജോർജ്, ഡോ.നിഷ ജെഫേഴ്സൺ,ഡോ. ജോൺസൺ വി. ഇടിക്കുള എന്നിവർ പങ്കെടുത്തു