ഷാംഗ്ഹായി: അന്ധവിശ്വാസങ്ങള്‍ മനുഷ്യന്റെ പല കാര്യങ്ങളുടെയും വഴിമുടക്കിയാകാറുണ്ട്. എന്നാല്‍ ചൈനയിലെ 80കാരിയായ ക്വിയു എന്ന സ്ത്രീയുടെ അന്ധവിശ്വാസം മുടക്കിയത് അവരുടെ മാത്രമായിരുന്നില്ല, പകരം 150ഓളം യാത്രക്കാരുടെ വിമാന യാത്ര കൂടിയായിരുന്നു. യാത്രക്കായി ബോര്‍ഡ് ചെയ്ത ഇവര്‍ അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നേര്‍ച്ചയിട്ടതാണ് ഈ വിമാനം വൈകലിന് കാരണമായത്. വിമാനത്തിന്റെ ജെറ്റ് എന്‍ജിനിലേക്ക് 9 നാണയങ്ങള്‍ ഇവര്‍ വലിച്ചെറിഞ്ഞു. ഷാംഗ്ഹായില്‍ നിന്ന് ഗുവാന്‍ഷുവിലേക്ക് പുറപ്പെടാന്‍ ഒരുങ്ങുകയായിരുന്ന ചൈന സതേണ്‍ എയര്‍ലൈന്‍സ് വിമാനമാണ് ഇതേത്തുടര്‍ന്ന് വൈകിയത്.

കുടുംബത്തോടൊപ്പം യാത്രക്കെത്തിയ ഇവര്‍ എന്‍ജിന് അടുത്തെത്തിയപ്പോള്‍ 9 നാണയങ്ങള്‍ ടര്‍ബൈനിലേക്ക് ഇടുകയായിരുന്നു. ഇത് കണ്ട മറ്റു യാത്രക്കാര്‍ വിമാന ജീവനക്കാരെ വിവരമറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന 150 യാത്രക്കാരെയും ഇതോടെ പുറത്തിറക്കുകയും എന്‍ജിനില്‍ പരിശോധന നടത്തുകയും ചെയ്തു. അഞ്ച് മണിക്കൂറോളം വൈകിയാണ് പിന്നീട് ഈ വിമാനം പുറപ്പെട്ടത്. എട്ട് നാണയങ്ങള്‍ എന്‍ജിനില്‍ വീണില്ല. എന്നാല്‍ ഒരെണ്ണം എന്‍ജിനില്‍ നിന്ന് കണ്ടെത്തി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്‍ജിന്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നെങ്കില്‍ ഈ നാണയം ഉള്ളിലേക്ക് വലിച്ചെടുക്കപ്പെടുമായിരുന്നു. എങ്കില്‍ അതുണ്ടാക്കാനിടയുള്ള അപകടത്തിന്റെ തോത് പറയാന്‍ കഴിയുന്നതല്ലെന്ന് ജീവനക്കാര്‍ പ്രതികരിച്ചു. സ്ത്രീയെ പിന്നീട് പോലീസ് കസ്റ്റഡിയില്‍ എടുത്തുവെന്ന് എയര്‍ലൈന്‍ കമ്പനി സോഷ്യല്‍ മീഡിയയില്‍ അറിയിച്ചു. യാത്രക്കിടെ അപകടമൊന്നും വരാതിരിക്കാനാണ് താന്‍ നാണയങ്ങള്‍ എറിഞ്ഞതെന്നായിരുന്നു ഇവര്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയത്.