തിരുവനന്തപുരം: രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച ഔദ്യോഗിക ഇമെയിലിനൊപ്പം ബിജെപി സീൽ പതിഞ്ഞ കത്ത് ലഭിച്ചതിനെ തുടർന്ന് വിവാദം ഉയർന്ന സാഹചര്യത്തിൽ, അത് ഒരു ക്ലെറിക്കൽ പിഴവാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ബിജെപി നൽകിയ പഴയ കത്തിന്റെ പകർപ്പ് അബദ്ധത്തിൽ അയച്ചതാണെന്നും, പിശക് ശ്രദ്ധയിൽപ്പെട്ട ഉടൻ തിരുത്തൽ നടത്തിയതായും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
2019-ലെ സ്ഥാനാർത്ഥികളുടെ ക്രിമിനൽ പശ്ചാത്തലവുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങളിൽ വ്യക്തത തേടി ബിജെപി സംസ്ഥാന ഘടകം സമർപ്പിച്ച അപേക്ഷയ്ക്കൊപ്പമുള്ള കത്തിലാണ് സീൽ ഉണ്ടായിരുന്നത്. ഈ രേഖയാണ് അശ്രദ്ധ മൂലം മറ്റു പാർട്ടികൾക്കും അയച്ചതെന്ന് കമ്മീഷൻ വ്യക്തമാക്കി.
സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ സിപിഎം ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ ഇത് സാങ്കേതിക പിഴവാണെന്നും തെറ്റായ പ്രചാരണങ്ങൾ ഒഴിവാക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.











Leave a Reply