കന്നിമല എസ്റ്റേറ്റിൽ കാട്ടാനയുടെ ആക്രമണത്തിൽ മൂന്നാർ സ്വദേശിയായ ഓട്ടോ ഡ്രൈവർ കൊല്ലപ്പെട്ട സംഭവത്തിൽ വൻ പ്രതിഷേധം. ചൊവ്വാഴ്ച രാവിലെ ആറ് മുതൽ വൈകീട്ട് ആറു വരെ കെ.ഡി.എച്ച് വില്ലേജ് പരിധിയിൽ എൽ.ഡി.എഫും യു.ഡി.എഫും ഹർത്താലിന് ആഹ്വാനം ചെയ്തു. റോഡ് ഉപരോധം അടക്കമുള്ള പ്രതിഷേധങ്ങളിലേക്ക് കടക്കുമെന്നും പ്രതിഷേധക്കാർ അറിയിച്ചു.

തിങ്കളാഴ്ച രാത്രി 10-ഓടെയായിരുന്നു യാത്രക്കാരുമായി സഞ്ചരിച്ച ഓട്ടോ ഒറ്റയാൻ ആക്രമിച്ചത്‌. സംഭവത്തിൽ മൂന്നാർ കന്നിമല ടോപ് ഡിവിഷൻ സ്വദേശി സുരേഷ്‌കുമാർ (മണി-45) മരിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഓട്ടോ കുത്തിമറിച്ചിട്ട ഒറ്റയാൻ, തെറിച്ചുവീണ മണിയെ തുമ്പിക്കൈയിൽ ചുഴറ്റിയെടുത്ത് എറിയുകയായിരുന്നു. കന്നിമല എസ്റ്റേറ്റ് ഫാക്ടറിയിൽ ജോലികഴിഞ്ഞ് തൊഴിലാളികളുമായി വീട്ടിലേക്ക് മടങ്ങവേ ആയിരുന്നു കാട്ടാനയുടെ ആക്രമണം.

മണിയെ കൂടാതെ നാലുപേർ ഓട്ടോയിലുണ്ടായിരുന്നു. ഇവരിൽ ഒരു കുട്ടിയടക്കം മൂന്ന് പേർക്ക് പരിക്കുകളുണ്ട്. യാത്രക്കാരിൽ എസക്കി രാജ(45), റെജിനാ (39) എന്നിവരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ മൂന്നാറിലെ ഹൈറേഞ്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.