ഫി​ലി​പ്പൈ​ന്‍​സി​ല്‍ പ്രാ​ദേ​ശി​ക​മാ​യി ത​യാ​റാ​ക്കു​ന്ന വൈ​ന്‍ ക​ഴി​ച്ച 11 പേ​ര്‍ മ​രി​ച്ചു. ല​ഗ്വാ​ന പ്ര​വി​ശ്യ​യി​ലെ റി​സാ​ല്‍ ടൗ​ണി​ല്‍ നി​ന്നു​ള്ള​വ​രാ​ണു മ​രി​ച്ച​വ​രി​ലേ​റെ​യും. മു​ന്നൂ​റോ​ളം പേ​രെ ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ളു​മാ​യി വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രി​ല്‍ ഒ​ന്പ​തു പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണു റി​പ്പോ​ര്‍​ട്ട്.

മുന്നൂറോളം പേരെ ശാരീരിക അസ്വസ്ഥതകളുമായി വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. വിവിധ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ് മരിച്ചത്. എന്നാല്‍ എല്ലാവരും ഒരൊറ്റ കടയില്‍ നിന്നാണ് ലംബനോഗ് എന്ന മദ്യം വാങ്ങിയതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇക്കഴിഞ്ഞ വ്യാഴത്തിനും ഞായറാഴ്ചയും ഇടയ്ക്ക് മദ്യപിച്ചവരാണു മരിച്ചവരിലേറെയും.

ക്രിസ്മസ് അവധിയിലായിരുന്ന ഡോക്ടര്‍മാരെ ഉള്‍പ്പെടെ വിളിച്ചു വരുത്തിയാണ് ചികിത്സാ സൗകര്യം ഉറപ്പാക്കുന്നത്. ഇനിയും ഒട്ടേറെ പേര്‍ ചികിത്സ തേടി വരാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ ആശങ്ക അറിയിച്ചു. ലഗ്വാന പ്രവിശ്യയിലെ റിസാല്‍ ടൗണില്‍ നിന്നുള്ളവരാണു മരിച്ചവരിലേറെയും. സമീപത്തെ ക്വിസോണ്‍ പ്രവിശ്യയില്‍ നിന്നാണു മറ്റുള്ളവര്‍. വാറ്റിയെടുക്കുന്ന കോക്കനട്ട് വൈനില്‍ 40 ശതമാനത്തോളമാണ് ആല്‍ക്കഹോള്‍. എന്നാല്‍ പിടിച്ചെടുത്ത വൈനില്‍ വന്‍തോതില്‍ മെഥനോളിന്റെ അംശം കണ്ടെത്തിയതാണു സംശയത്തിനിടയാക്കുന്നത്. ഇതായിരിക്കാം മരണകാരണം. കുടിച്ചവര്‍ക്കു കാഴ്ച ശക്തി നഷ്ടപ്പെടാനിടയുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.