ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു എസ് :- ടെക്സസിൽ സ്കൂളിൽ നടന്ന വെടിവെപ്പിൽ മരണപ്പെട്ട 19 കുട്ടികളിൽ 11 പേരും ഒരേ ക്ലാസ്സിൽ ഉള്ളവരെന്ന് തിരിച്ചറിഞ്ഞിരിക്കുകയാണ്. മാധ്യമങ്ങളിൽ വന്ന റോബ് എലമെന്ററി സ്കൂളിലെ ഫോർത്ത് ഗ്രേഡിന്റെ ഗ്രൂപ്പ് ഫോട്ടോയിൽ മരണമടഞ്ഞ കുരുന്നുകൾ എല്ലാവരും ഒരുമിച്ച് നിൽക്കുന്നത് മനുഷ്യ മനഃസാക്ഷിക്ക് നീറുന്ന ഓർമ്മയായി മാറിയിരിക്കുകയാണ്. ഗ്രൂപ്പ് ഫോട്ടോയിൽ ഉള്ള 17 പേരിൽ 11 പേരും മരണപ്പെട്ടവരുടെ കൂട്ടത്തിൽ ഉൾപ്പെടുന്നു. എലിയാന ടോറസ് (10), ലക്സി റൂബിയോ (10), അനബെൽ റോഡ്രിഗ്യുസ് (10), ജോസ് ഫ്ലോരെസ് (10), ഉസിയാ ഗാർസിയ (8), സേവിയർ ലോപ്പസ് (10), ജെയ്സ് ലുവാനോസ് ( 10), ലേയ്ല സലാസർ (10), ജാക്ക് ലിൻ കാസാpരെസ് (10), റോജേലിയോ ടോറസ് (10), മെയ്റ്റ് യുലിയാന എന്നിവർ ഉൾപ്പെടുന്നു. 19 കുട്ടികളും രണ്ട് അധ്യാപകരുമാണ് ചൊവ്വാഴ്ചത്തെ വെടിവെപ്പിൽ കൊല്ലപ്പെട്ടത്. സാൽവഡോർ റാമോസ് എന്ന പത്തൊമ്പതുകാരനാണ് സ്കൂളിൽ വെടിവെപ്പ് നടത്തിയത്.
2012 ൽ സാൻഡി ഹൂക്കിൽ നടന്നതിനുശേഷമുള്ള ഏറ്റവും ക്രൂരമായ ആക്രമണമാണ് കഴിഞ്ഞദിവസം ടെക്സസിൽ നടന്നത്. സാൻഡിഹൂക് ആക്രമണത്തിൽ 20 കുട്ടികളും ആറ് അധ്യാപകരും കൊല്ലപ്പെട്ടിരുന്നു. വെടിവെപ്പ് നടത്തിയ പതിനെട്ടുകാരന് ക്രിമിനൽ ഹിസ്റ്ററി ഒന്നും തന്നെ ഇല്ല എന്നാണ് നിലവിലെ കണ്ടെത്തൽ. എന്നാൽ എന്തുകൊണ്ട് ഇത്തരത്തിലൊരു സ്കൂൾ ടാർഗറ്റ് ചെയ്തു എന്നതിന് ഇനിയും ഉത്തരം ആയിട്ടില്ല.
Leave a Reply