റെഡിങ് . ലണ്ടന് സമീപം റെഡിങ്ങിൽ  താമസിച്ചിരുന്ന മലയാളി വീട്ടമ്മ എലിസബത്ത് ബിജു (38)വിനെ ഇന്ന് രാവിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി . മരണകാരണം എന്താണ് എന്ന് അറിവായിട്ടില്ല , തിരുവല്ല സ്വദേശിയും ബോംബയിൽ സ്ഥിര താമസവുമായിരിക്കുന്ന ബിജു ഏബ്രഹാമിന്റെ  ഭാര്യയാണ് . വിപ്രോയിൽ സീനിയയർ ഐ ടി കൺസൾട്ടന്റായി ജോലി നോക്കുന്ന ബിജു അബ്രഹാമിന്റെ ഭാര്യായായ എലിസബത്ത്  നേരത്തെ  നാട്ടിൽ ഫാർമസിസ്റ്റ്   ആയി ജോലി നോക്കിയിരുന്നു  . എന്നാൽ ഇപ്പോൾ ഐ ടി  അനലിസ്റ്റ്   ആയി  സ്വന്തമായി ജോലി  ചെയ്യുക ആയിരുന്നു . ഇവർക്ക് പന്ത്രണ്ടും എട്ടും വയസുള്ള രണ്ടു പെൺകുട്ടികൾ ആണ് ഉള്ളത് , ഇന്ന് രാവിലെ മൂത്ത കുട്ടിയെ സ്‌കൂളിൽ ആക്കി തിരിച്ചു വന്ന ബിജു സോഫയിൽ മരിച്ച നിലയിൽ കിടക്കുകയായിരുന്ന എലിസബത്തിനെ കാണുകയായിരുന്നു എന്ന് പറയപ്പെടുന്നു.

എലിസബത്ത്‌ ബിജു

ഇന്നലെ രാത്രിയിൽ വയറ്റിൽ വേദന ആയിരുന്നു എന്നും എലിസബത്ത് നേരത്തെ കിടക്കാൻ പോയി എന്നുമാണ്  ബിജു സുഹൃത്തുക്കളോട് പറഞ്ഞത്. രാവിലെ പതിവുപോലെ മൂത്ത കുട്ടിയെ റെഡിയാക്കി സ്‌കൂളിൽ കൊണ്ടുപോയി ആക്കിയ ശേഷം ഇളയ കുട്ടിയേയും സ്‌കൂളിൽ ആക്കി തിരികെ വന്നപ്പോഴും  ഭാര്യയുടെ അനക്കമൊന്നും കേൾക്കാതെ വന്നപ്പോൾ ആണ് ബിജു സോഫയിൽ കിടക്കുന്ന എലിസബത്തിനെ ശ്രദ്ധിക്കുന്നത് എന്നും  തൊട്ടു വിളിച്ചപ്പോൾ അനക്കം ഇല്ലായിരുന്നു എന്നും ഉടൻ തന്നെ 999  വിളിക്കുകയും, പോലീസും, ആംബുലൻസും എത്തുകയും  ആശുപത്രിയിലേക്ക് മാറ്റുകയും ആയിരുന്നു എന്നും ബിജുവിന്റെ സുഹൃത്തുക്കൾ  പറഞ്ഞു .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇവർ തമ്മിൽ നല്ല സൗഹൃദത്തിൽ ആയിരുന്നു കണ്ടിരുന്നത് എന്നും ഇന്നലെയും വീടിനു പുറത്തു സന്തോഷവതിയായിട്ടാണ് എലിസബത്തിനെ കണ്ടത് എന്നും തദ്ദേശ വാസികളായ  അയൽവക്കത്തെ ആളുകളും മരണമറിഞ്ഞു എത്തിയ സുഹൃത്തുക്കളോട് പറഞ്ഞു  . ഇന്നലെ രാത്രി ഉറങ്ങാൻ മുറിയിൽ കിടന്ന എലിസബത്ത് എങ്ങനെയാണ്  താഴെ സോഫയിൽ എത്തിയത് എന്ന സംശയവും നിലനിൽക്കുന്നുണ്ട്. വൈകിട്ട് വയ്യാതെ കിടന്നതിനാൽ രാവിലെയും വിളിച്ചെഴുന്നേൽപ്പിക്കാനോ ശല്യപെടുത്താനോ പോയില്ല , ഓഫീസിൽ പോകുന്നതിനു മുൻപ്  വിവരം പറയാൻ വിളിച്ചപ്പോൾ ആണ് അനങ്ങുന്നില്ല എന്ന കാര്യം മനസിലായത് എന്നാണ് ബിജുവിന്റെ ഭാഷ്യം .എലിസബത്തിനു ഗൾഫിൽ ജോലി ചെയ്യുന്ന ഒരു സഹോദരനും , നാട്ടിൽ പ്രായമായ മാതാപിതാക്കളും ആണ് ഉള്ളത് , മരണവിവരം സഹോദരനെ അറിയിച്ചിട്ടുണ്ട് , പോലീസ് എത്തി മേൽനടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട് , മരണകാരണം സംബന്ധിച്ചുള്ള അന്വേഷണവും ആരംഭിച്ചിട്ടുണ്ട് .