സ്റ്റോക്ക് ഓൺ ട്രെന്റ്: സ്റ്റോക്ക് ഓൺ ട്രെന്റ് മലയാളി നഴ്സിന്റെ മാതാവ് നിര്യാതയായി. സ്റ്റോക്കിലെ ആദ്യ കാല പ്രവാസി മലയാളിൽ പെടുന്ന ദേവസ്യ ജോണിന്റെ ഭാര്യ ആയ വിജി ജോസഫിന്റെ മാതാവ് ഏലിയാമ്മ ജോസഫ്ആ ( 84) ആണ് ഇന്ന് നാട്ടിൽ മരണപ്പെട്ടിരിക്കുന്നത്.

വാർദ്ധക്യസഹജമായ ക്ഷീണമുണ്ടായിരുന്നു എങ്കിലും കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും വിജിയുടെ അമ്മക്ക് ഉണ്ടായിരുന്നില്ല. എന്നാൽ മൂന്നാഴ്ച്ച മുൻപ് ചെറുതായി ഒന്ന് വീഴുകയും തുടന്ന് ആശുപത്രിൽ ചികിത്സയിലും ആയിരുന്നു. അമ്മയുടെ വിവരം അറിഞ്ഞു നഴ്‌സായ വിജി ഇതിനകം നാട്ടിൽ എത്തിയിരുന്നു. ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ഏലിയാമ്മക്ക് സ്ട്രോക്ക് ഉണ്ടാവുകയും ചെയ്തത് അമ്മയുടെ ആരോഗ്യത്തെ സാരമായി ബാധിക്കുകയും ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രണ്ടു ദിവസമായി ശ്വാസതടസം അനുഭവപ്പെടുകയും ഇന്ന് രാവിലെ മരണം സംഭവിക്കുകയും ആയിരുന്നു.

ശവസംസ്ക്കാരം സംബന്ധിച്ച വിവരങ്ങൾ അറിവായിട്ടില്ല. മംഗലാപുരമാണ് വിജിയുടെ സ്വദേശം. ഏലിയാമ്മയുടെ നിര്യണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുമിത്രാദികളെ അറിയിക്കുകയും ചെയ്യുന്നു.