കൊച്ചി: ആലുവ ജില്ലാ ആശുപത്രിയിൽ നേഴ്സിംഗ് അസിസ്റ്റന്റിനെ മർദിച്ച കേസിലെ മുഖ്യപ്രതിയെ ആലുവ പൊലീസ് തൃശൂരിൽനിന്ന് പിടികൂടി. തായിക്കാട്ടുകര പൈപ്പ്‌ലൈൻ റോഡിൽ മുതിരക്കാട് വീട്ടിൽ മുഹമ്മദ് റിസ്വാൻ (24) ആണ് അറസ്റ്റിലായത്. സംഭവത്തിന് പിന്നാലെ തൃശൂർ ജില്ലയിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. കൈയിലെ മുറിവ് ശരിയായി കെട്ടിയില്ലെന്ന് ആരോപിച്ച് റിസ്വാനും കൂട്ടുപ്രതിയും ചേർന്ന് നേഴ്സിംഗ് അസിസ്റ്റന്റിനെ മർദിക്കുകയായിരുന്നു. കേസിലെ രണ്ടാം പ്രതിയെ പിറ്റേന്ന് തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ആലുവ സബ് ജയിലിൽ റിമാൻഡിലാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

റിസ്വാൻ മുൻപും നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ഏപ്രിലിൽ കുട്ടമശ്ശേരിയിൽ കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ജീവനക്കാരെ ആക്രമിച്ച കേസിലും ഇയാൾ പ്രതിയാണ്. ആശുപത്രികൾക്ക് നേരെയുള്ള അക്രമം തടയുന്നതിനുള്ള നിയമത്തിലെ കടുത്ത വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. അഞ്ച് വർഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന വകുപ്പുകളാണിവ.