പ്രവാസി കേരളകോൺഗ്രസ് യുകെ ജനറൽ സെക്രട്ടറിയും യുക്മ സൗത്ത് ഈസ്റ്റ് റീജിയണൽ പ്രസിഡന്റുമായ ജിപ്സൺ തോമസിൻറെ ഭാര്യാ മാതാവ് ഏലിയാമ്മ വർക്കി (ലീലാമ്മ) കമ്പകക്കുന്നേൽ(75 ) നിര്യാതയായി. തൊടുപുഴ പള്ളിക്കാമുറി കമ്പകക്കുന്നേൽ പരേതനായ കെ എ വർക്കിയുടെ ( ജോർജ് ) ഭാര്യയാണ്. കൈപ്പുഴ കൈതക്കൽ പരേതരായ ജോസഫ് , റോസമ്മ എന്നിവരാണ് മാതാപിതാക്കൾ.
മക്കൾ: ലിജി വരുൺ ( അഡലെയ്ഡ് , ഓസ്ട്രേലിയ ), ജിഷ ജിപ്സൺ തോമസ് (ലണ്ടൻ , യുകെ ).
മരുമക്കൾ : വരുൺ പി ജോസ് , പുലകുടിയിൽ ആലക്കോട് , തൊടുപുഴ (ഓസ്ട്രേലിയ ), ജിപ്സൺ തോമസ് എട്ടുതൊട്ടിയിൽ , കാളിയാർ , തൊടുപുഴ (യുകെ).
മൃതദേഹം 6 /12 / 2025 ശനിയാഴ്ച രാവിലെ 10 :30 ന് ഭർതൃസഹോദരൻ പള്ളിക്കാമുറി കമ്പകക്കുന്നേൽ പരേതനായ അഗസ്തിയുടെ ഭവനത്തിൽ കൊണ്ടുവരും. മൃതസംസ്കാര ശുശ്രൂഷകൾ ഉച്ചകഴിഞ്ഞു 3 മണിക്ക് ഭവനത്തിൽ ആരംഭിച്ച് തുടർന്ന് പള്ളിക്കാമുറി സെന്റ് . ലിറ്റിൽ ഫ്ലവർ ദേവാലയത്തിൽ നടത്തപ്പെടുന്നതായിരിക്കും.
ജിപ്സൺ തോമസിൻറെ ഭാര്യാ മാതാവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.











Leave a Reply