എടത്വാ: ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി തെരെഞ്ഞെടുക്കപ്പെട്ട അഡ്വ.റാം നാഥ് കോവിന്ദിന്റെ തിളക്കമാര്‍ന്ന വിജയത്തില്‍ ഇന്ത്യന്‍ ക്രിസ്ത്യന്‍ പ്രോഗ്രസീവ് ഫോറം അഭിനന്ദിക്കുകയും ഇന്ത്യയിലെ ന്യൂനപക്ഷ സമൂഹത്തിന്റെ ആശങ്ക അകറ്റണമെന്നും ആവശ്യപ്പെട്ട് ജനറല്‍ സെക്രട്ടറി ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള ഇ – മെയില്‍ അയച്ചു. റാം നാഥ് കോവിന്ദിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചപ്പോള്‍ വന്‍ വിവാദങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ ഉയര്‍ന്നത്. എന്നാല്‍ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി എന്‍.ഡി.എ പ്രഖ്യാപിച്ചത് തികച്ചും യോഗ്യനായ വ്യക്തിത്വത്തിനുടമയാണെന്ന് അദ്ദേഹത്തിന് ലഭിച്ച വന്‍ പിന്തുണ വ്യക്തമാക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പ്രഥമ പൗരന്‍ എന്ന നിലയില്‍ ഭരണഘടനയുടെ അന്തസത്ത കാത്ത സൂക്ഷിച്ച് മതേതരത്വം സംരംക്ഷിച്ച് ഇന്ത്യയുടെ യശസ്സ് ലോക രാഷ്ട്രങ്ങളുടെ നെറുകയില്‍ ഉയര്‍ത്തുവാന്‍ കഴിയണമെന്നും ആശംസിച്ചു. ഭരണകൂടങ്ങളുടെ കണ്ണുകള്‍ തുറക്കുവാനും അയല്‍ രാജ്യങ്ങള്‍ തമ്മില്‍ സൗഹാര്‍ദ്ദത്തിലൂടെ സമാധാനം ഉണ്ടാക്കുവാനും പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനും ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാനും അടിയന്തിര നടപടി ഉണ്ടാകണമെന്നും ആശംസാ സന്ദേശത്തിലൂടെ ആവശ്യപ്പെടുകയും ചെയ്തു.