കേരളത്തിൽ ഒരു കുട്ടിക്കു കൂടി കൊറോണ (കോവിഡ് 19) ബാധ സ്ഥിരീകരിച്ചതോടെ മുൻകരുതൽ കർശനമാക്കി ആരോഗ്യവകുപ്പ്. കൊച്ചിയിൽ കൊറോണ സ്ഥിരീകരിച്ച കുട്ടിയ്ക്കൊപ്പം വിമാനത്തിൽ ഉണ്ടായിരുന്ന എല്ലാവരും ഉടൻ തന്നെ ആരോഗ്യവകുപ്പിനെ ബന്ധപ്പെടാൻ ജില്ലാ ഭരണകൂടം നിർദ്ദേശിച്ചു.
ശനിയാഴ്ച രാവിലെ (മാർച്ച് ഏഴ്) ഇറ്റലിയിൽനിന്നും ദുബായ് വഴി മാതാപിതാക്കൾക്കൊപ്പം നെടുന്പാശേരിയിലെത്തിയ കുട്ടിക്കാണ് പുതിയതായി കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇകെ-530 ദുബായ് എമിറേറ്റ്സ് വിമാനത്തിലാണ് കുടുംബം നെടുന്പാശേരിയിൽ എത്തിയത്. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരുടെയും വിവരങ്ങൾ വിമാനത്താവള അധികൃതർ ജില്ലാ ഭരണകൂടത്തിന് കൈമാറിയിട്ടുണ്ട്.
Leave a Reply