ന്യൂസ് ഡെസ്ക്, മലയാളം യുകെ
മാഞ്ചസ്റ്ററിൽ ക്യാബിൻ ക്രൂവിനെ എമിറേറ്റ്സ് റിക്രൂട്ട് ചെയ്യുന്നതായുള്ള വിവരങ്ങൾ പുറത്തുവന്നു. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വൻ ആനുകൂല്യങ്ങളാണ് കമ്പനി കമ്പനി ഓഫർ ചെയ്യുന്നത്. ജോലി ലഭിക്കുന്നവർക്ക് ദുബായിൽ ഫ്രീ അക്കോമഡേഷൻ ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങൾ ആണ് കമ്പനി വാഗ്ദാനം ചെയ്യുന്നത് .
ഫെബ്രുവരി 26 ന് മാഞ്ചസ്റ്ററിലെ പിക്കാഡിലിയിലെ മാരിയറ്റ് ഹോട്ടലിൽ അന്താരാഷ്ട്ര എയർലൈൻ റിക്രൂട്ട്‌മെൻ്റ് ഓപ്പൺ ഡേ സംഘടിപ്പിക്കുന്നണ്ട് . പുതിയ ജീവനക്കാരെ നിയമിക്കുന്നതിനുള്ള യുകെയിലുടനീളമുള്ള പരിപാടികളിൽ ഒന്നാണിത്. അവസരം ലഭിക്കുന്നവർക്ക് എമിറേറ്റ്സിൽ 23,000 ഓളം വരുന്ന ക്യാബിൻ ക്രൂവിൽ അംഗമാകാനാണ് അവസരം ലഭിക്കുന്നത് . ഇവരിൽ 1200 ലധികം പേർ യുകെയിൽ നിന്ന് തന്നെയുള്ളവരാണ്. 6 ഭൂഖണ്ഡങ്ങളിലായി 140 സ്ഥലങ്ങളിലേയ്ക്ക് ആണ് എമിറേറ്റ്സ് സർവീസ് നടത്തുന്നത്. അതുകൊണ്ടു തന്നെ ക്യാബിൻ ക്രൂവായി ചേരുന്നവർക്ക് ലോകം ചുറ്റി സഞ്ചരിക്കാനുള്ള അസുലഭ അവസരമാണ് കൈവരുന്നത്.
ജീവനക്കാർക്ക് ജോലിസ്ഥലത്തോട്ടും തിരിച്ചുമുള്ള സൗജന്യ യാത്ര , സമഗ്രമായ മെഡിക്കൽ ഇൻഷുറൻസ് ഉൾപ്പെടെയുള്ള ഏറ്റവും മികച്ച ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമാണ് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇൻ്റേൺഷിപ്പോ പാർട്ട് ടൈം ജോലി പരിചയമോ ഉള്ള പുതിയ ബിരുദധാരികൾ, കുറഞ്ഞത് ഒരു വർഷത്തെ ഹോസ്പിറ്റാലിറ്റി അല്ലെങ്കിൽ ഉപഭോക്തൃ സേവന പരിചയം ഉള്ള ഉദ്യോഗാർത്ഥികൾ, യാത്രയിലും ലോകോത്തര സേവനം നൽകുന്നതിനും താൽപ്പര്യമുള്ള വ്യക്തികൾ എന്നിവർക്ക് അപേക്ഷിക്കാം. കുറഞ്ഞത് 21 വയസ്സ് പ്രായമുള്ളവർക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത്. കൂടുതൽ വിവരങ്ങൾ കമ്പനിയുടെ വെബ്സൈറ്റിൽ നിന്ന് ലഭിക്കും.
Leave a Reply