ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ എനർജി ബില്ലുകളിൽ കുറവ് വന്നു. നിലവിൽ അടുത്ത വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് എനർജി ബില്ലുകൾ എന്നത് ജീവിത ചിലവ് വർദ്ധനവ് മൂലം നട്ടം തിരിയുന്ന ജനങ്ങൾക്ക് തെല്ല് ആശ്വാസം പകരുന്നതായി. എന്നാൽ മറ്റ് മിക്ക മേഖലകളിലും ചിലവ് കുതിച്ചുയരുന്നതു മൂലം എനർജി ബില്ലുകളിലെ കുറവ് ജനങ്ങൾക്ക് കാര്യമായി ഗുണം ചെയ്യില്ലെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

റെഗുലേറ്റർ ഓഫ്‌ജെമിൻ്റെ ഏറ്റവും പുതിയ വില പരിധി പ്രകാരം സാധാരണ അളവിൽ ഗ്യാസും വൈദ്യുതിയും ഉപയോഗിക്കുന്ന ഒരു കുടുംബത്തിൻ്റെ വാർഷിക ബിൽ 238 പൗണ്ട് കുറഞ്ഞ് 1,690 ആകും . ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ട്ലൻഡ് എന്നിവിടങ്ങളിലെ 29 ദശലക്ഷം കുടുംബങ്ങൾക്ക് വില കുറവിന്റെ പ്രയോജനം ലഭിക്കുമെന്നാണ് കണക്കുകൾ കാണിക്കുന്നത്. ഓരോ യൂണിറ്റ് ഗ്യാസിനും വൈദ്യുതിക്കും വിതരണക്കാർക്ക് ഈടാക്കാൻ കഴിയുന്ന പരമാവധി തുകയാണ് വില പരിധിയായി നിശ്ചയിക്കുന്നത്.ഇത് മൊത്തം ബില്ലല്ല ന്നും അതിനാൽ കൂടുതൽ ഉപയോഗിക്കുകയാണെങ്കിൽ കൂടുതൽ പണം നൽകേണ്ടതായി വരുമെന്നും വിദഗ്ധർ ചൂണ്ടികാണിക്കുന്നു.


പുതുക്കിയ നിരക്ക് അനുസരിച്ച് ഗ്യാസിൻ്റെ വില ഇപ്പോൾ ഒരു കിലോവാട്ട് മണിക്കൂറിന് (kWh) 6p എന്ന നിരക്കിലും വൈദ്യുതി ഒരു kWh-ന് 24p ആയും ആണ് പരിധി നിശ്ചയിച്ചിരിക്കുന്നത് . 2022 ഫെബ്രുവരിയിൽ റഷ്യയുടെ യുക്രെയ്‌നിലെ അധിനിവേശത്തിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് ഊർജ വില ഇപ്പോൾ ഉള്ളത് . എന്നിരുന്നാലും ഊർജ്ജ ബില്ലുകൾ മഹാമാരിക്ക് മുമ്പുള്ളതിലും കൂടിയ നിലയിലാണ്