മാർച്ച് 21 ന് ആരംഭിച്ച (ENGAGE *ENCOURAGE*ENTERTAIN ) തുടക്കത്തിൽ ഇൻസ്റ്റഗ്രാമിലും ചില വാട്സപ്പ് ഗ്രൂപ്പുകളിലും മാത്രമാണ് ഉണ്ടായിരുന്നത്. ഇപ്പോൾ ഒരുപാട് പേരുടെ അഭ്യർത്ഥനപ്രകാരം ഇത് ഫേസ്ബുക്കിലും നിങ്ങൾക്ക് കാണാനാകും. ഈ മ്യൂസിക്കൽ ക്യാമ്പയിനിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് ഒരു ‘രാഗ’ചലഞ്ച് ആണ്. യുകെ യിലെ പ്രമുഖ ഗായകരായ അനുചന്ദ്ര, സ്മൃതി സതീഷ്, അലൻ ആന്റണി, സെബാൻ (ബ്രയൻ എബ്രഹാം ) എന്നിവരെ കൂടാതെ ഇന്ത്യയിൽ നിന്നുള്ള ചില സംഗീതജ്ഞരും ഈ ക്യാമ്പയിനിൽ പതിവായി പങ്കെടുക്കുന്നുണ്ട്.

ആരതി അരുണിന്റെ ‘ദീക്ഷാ സ്കൂൾ ഓഫ് മ്യൂസിക് ആൻഡ് ഡാൻസിന്റെ ബാനറിൽ നടന്നുവരുന്ന ഈ ക്യാമ്പയിനിൽ ശ്രുതിയും താളവും തെറ്റാതെ നന്നായി പാടുവാൻ കഴിയുന്ന 13 വയസ്സിനു മുകളിലുള്ള ആർക്കുവേണമെങ്കിലും പങ്കെടുക്കാവുന്നതാണ്.

ENGAGE *ENCOURAGE*ENTERTAIN എന്ന ലളിതമനോഹരമായ മ്യൂസിക്കൽ ക്യാമ്പയിനെ കുറിച്ച് കൂടുതൽ അറിയുവാൻ ‘deekshaa.aarathyarun’ എന്ന ഫേസ്ബുക്ക് പേജ് സന്ദർശിക്കുക. Instagram account :’Deekshaa.musically ‘.

കർണാടക സംഗീതത്തിൽ 30 വർഷത്തെ അനുഭവസമ്പത്തുള്ള ആരതി അരുൺ അഞ്ചാം വയസ്സിലാണ് സംഗീതവും നൃത്തവും അഭ്യസിക്കുവാൻ തുടങ്ങിയത്. പന്ത്രണ്ടാം വയസ്സിൽ സംഗീതത്തിൽ അരങ്ങേറ്റം. വിദ്യാലയ ജീവിതത്തിൽ, യുവജനോത്സവങ്ങൾ, ബാലജനസഖ്യം, പ്രദേശിക കലാസമിതികളുടെയും ക്ലബ്ബുകളുടെ തുടങ്ങി 150ൽ പരം സംഗീത മത്സരങ്ങളിൽ വിജയിയായിട്ടുണ്ട് ( ക്ലാസിക്കൽ മ്യൂസിക്, ലൈറ്റ് മ്യൂസിക് എന്നീ ഇനങ്ങളിൽ).  സംഗീതത്തിൽ പ്രധാന ഗുരുനാഥർ ശ്രീമതി അജിതകുമാരി എം, ശ്രീമതി പ്രാർഥന സായി നരസിംഹൻ. ആരതി അരുണിനെ വളരെ ചെറുപ്പത്തിലെ തന്നെ സംഗീതത്തിന്റെയും നൃത്തത്തിന്റെയും ലോകത്തേയ്ക്ക് ചുവടു വെപ്പിച്ചത് തൻറെ അമ്മയായ ശ്യാമളാദേവി ആണ്. ഹാർഡ്‌വെയർ ആൻഡ് സോഫ്റ്റ്‌വെയർ എൻജിനിയറായ ഭർത്താവ് അരുൺ കുമാറിൻറെ പ്രചോദനവും പ്രോത്സാഹനവും തൻറെ പുതിയ സംരംഭങ്ങൾക്ക് എന്നും കരുത്ത് പകരുന്നു എന്ന് ആരതി അരുൺ  പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഭരതനാട്യം, മോഹിനിയാട്ടം, ഫോക് ഡാൻസ് എന്നീ നൃത്തരൂപങ്ങൾ അഭ്യസിച്ചിരുന്ന ആരതിയുടെ നൃത്തത്തിന്റെ അരങ്ങേറ്റം പത്താം വയസ്സിൽ ആയിരുന്നു. വിദ്യാഭ്യാസകാലത്ത് താൻ സംഗീതത്തിൽ ആയിരുന്നു കൂടുതൽ ശ്രദ്ധിച്ചിരുന്നത് എന്ന് ആരതി അരുൺ പറയുന്നു. ഇപ്പോൾ കഴിഞ്ഞ ആറുവർഷമായി കുച്ചിപ്പുടിയിൽ തന്റെ നൃത്തതപസ്യ തുടർന്നുകൊണ്ടേയിരിക്കുന്നു. സെമി ക്ലാസിക്കൽ ഡാൻസ്, ബോളിവുഡ് ഡാൻസ് എന്നിവയിൽ വല്ലപ്പോഴും കൊറിയോഗ്രാഫി ചെയ്യാൻ തനിക്ക് ഇഷ്ടമാണെന്ന് ആരതി പറയുന്നു. കുച്ചിപ്പുടി ഇഷ്ടപ്പെടുന്ന അഞ്ച് പേരെ നൃത്തം പഠിപ്പിക്കുന്നുണ്ട്. നൃത്തത്തിൽ പ്രധാന ഗുരു നാഥർ -ശ്രീമതി. ലതിക ശശികുമാർ, ശ്രീമതി. ചിത്ര സുരേഷ്, ഹേമ ഗോമസ്‌( കലാക്ഷേത്ര).

സംഗീതത്തിൽ അറുപതോളം ശിഷ്യസമ്പത്തുള്ള ആരതി അരുണിന്റെ ശിഷ്യരിൽ സൈറ മരിയ ജിജോ, അന്നജിമ്മി, ആഷ്നി ഷിജു, ആഷിൻ ഷിജു, ആതിരാ രാമൻ, അനബെൽ ബിജു എന്നിവർ യുക്മയുടെ റീജിയണൽ ആൻഡ് ദേശീയ കലോത്സവങ്ങളിലും ബൈബിൾ കലോത്സവങ്ങളിലും നിരവധി തവണ സമ്മാനർഹരായിട്ടുണ്ട്. ഇവരിൽ സൈറ മരിയ ജിജോ , UK Event Life and Tutors’ Valley ചേർന്ന് നടത്തിയ ‘Sing with Dr. K. J. Yesudas ‘contest – ൽ ഒന്നാം സ്ഥാനത്തെത്തിയതും ഗാനഗന്ധർവ്വനായ കെ ജെ യേശുദാസിന്റെ അനുഗ്രഹം വാങ്ങാനും, അദ്ദേഹത്തോടൊപ്പം വേദി പങ്കിടുവാൻ സൈറയ്ക്ക് അവസരം ലഭിച്ചതും തനിക്ക് അത്യധികം വിലമതിക്കാനാവാത്ത ഒരു അനുഭവമായി മാറി എന്ന് ആരതി അരുൺ.

ആരതിയുടെ ആദ്യകാല കലാപ്രവർത്തനങ്ങൾക്ക് ഏറ്റവുമധികം പ്രോത്സാഹനം നൽകിയത് ബി സി എം സി( ബർമിങ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റി) അംഗങ്ങളായിരുന്നു പ്രത്യേകിച്ചും ലിറ്റി ലിജോ( യുക്മ ദേശീയ വൈസ് പ്രസിഡന്റ്), ജിബി ജോർജ് (Ample Finance )എന്നിവർ.

‘ ദീക്ഷ’യുടെ ബാനറിൽ ഇപ്പോൾ കുട്ടികൾക്കായി ‘pratheeksha’എന്ന പേരിൽ ഒരു മ്യൂസിക്കൽ ക്യാമ്പയിൻ നടക്കുന്നുണ്ട്. 2016 മുതൽ എല്ലാ വർഷവും ‘സമർപ്പണ’ എന്ന പേരിൽ ഒരു നൃത്ത-സംഗീതചര്യ നടത്തുന്നുണ്ട് ആരതി അരുൺ. അതിൽ യുകെയിലെ തെരഞ്ഞെടുക്കപ്പെട്ട കലാപ്രതിഭകൾ പങ്കെടുത്തു വരുന്നു. ‘pratheeksha’, Engage * Encourage * Entertain * എന്നിവ നിങ്ങൾ ഇതുവരെ കണ്ടിട്ടില്ല എങ്കിൽ ഒന്ന് കണ്ടു നോക്കൂ.