ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ഇംഗ്ലണ്ടിൽ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച ജിപി സർജറിയുടെ മേധാവികളുടെ ജീവിത സാഹചര്യങ്ങളെ പറ്റിയുള്ള വാർത്തകൾ അനുദിനം ചർച്ചയാവുകയാണ്. 4 മില്യൺ പൗണ്ട് വിലവരുന്ന കൊട്ടാര സമമായ മാളികയിലാണ് ഇവരുടെ താമസമെന്നും അത്യാഡംമ്പര കാറുകളാണ് ഉപയോഗിക്കുന്നതെന്നും മെയിൽ ഓൺലൈൻ പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു. സർജറികളിൽ ഗുരുതര വീഴ്ച വരുത്തുന്ന ഇവർ മറ്റ് പ്രൈവറ്റ് ഹോസ്പിറ്റലിലും ജോലി ചെയ്യുന്നുണ്ടെന്നും റിപ്പോർട്ട് പറയുന്നു.

ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ചു ലണ്ടനിലെ ഹൗൺസ്ലോയിലെ ബാത്ത് റോഡ് സർജറി ചെയ്യുന്നതിൽ പ്രധാനികൾ ഒരു അച്ഛനും മകനുമാണ്. ഡോ. സുനിലും, അഖിൽ മേയറും നടത്തുന്ന കൺസൾട്ടേഷനുകളുടെ 15% ത്തിലധികം തുക സ്വന്തം ആവശ്യങ്ങൾക്കാണ് ഉപയോഗിക്കുന്നത്. ഏറ്റവും തിരക്കേറിയ ഡോക്ടർമാർ ആയതുകൊണ്ട്, ഒരു നിശ്ചിത സംഖ്യയ്ക്ക് അധികമായി ബുക്കിംഗ് നടക്കാറില്ല. ഇരുവരും സറേയിലെ ഒരു പ്രത്യേക ഗേറ്റഡ് പ്രൈവറ്റ് എസ്റ്റേറ്റിലെ വലിയ വീട്ടിലാണ് താമസിക്കുന്നത്.

1996 ലാണ് കുടുംബം 527,000 പൗണ്ടിന് ഈ ആഡംബര വില്ല സ്വന്തമാക്കിയത്. വിശാലമായ പൂമുഖവും, കൊട്ടാരം കണക്കെയുള്ള ഭംഗിയും ഇതിനെ വേറിട്ട് നിർത്തുന്നു. കാർ പോർച്ചിൽ ഒരു മേഴ്‌സിഡസ് ബെൻസും, റേഞ്ച് റോവറുമാണ് ഉള്ളത്. ആറ് മൈൽ വിസ്തീർണത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. എന്നാൽ ഇന്ന് നടന്ന ബാത്ത് റോഡ് സർജറിയിൽ ഇരുവരും പങ്കെടുത്തില്ലെന്ന് ഹോസ്പിറ്റൽ റിസപ്ഷനിസ്റ്റ് വ്യക്തമാക്കി. ഡോ. അഖിൽ മേയർ ആഴ്ചയിൽ നാല് ദിവസം സെൻട്രൽ ലണ്ടനിലെ എക്‌സ്‌ക്ലൂസീവ് ക്രോംവെൽ ഹോസ്പിറ്റലിലും ജോലി ചെയ്യുന്നുണ്ട്. സർജറി നടക്കുന്ന സമയത്ത് ഡോക്ടർ കാണിക്കുന്ന അനാസ്ഥയെ കുറിച്ച് ചോദിച്ചപ്പോൾ ഒന്നും പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.











Leave a Reply