അപ്പച്ചൻ കണ്ണഞ്ചിറ

സ്റ്റിവനേജ്: ലണ്ടനിലെ പ്രമുഖ മലയാളി ആസ്സോസ്സിയേഷനുകളിലൊന്നായ ‘സർഗ്ഗം സ്റ്റീവനേജ്’ സംഘടിപ്പിക്കുന്ന ക്രിസ്തുമസ്സ്-നവവത്സര ആഘോഷം ജനുവരി 11 ന് ശനിയാഴ്ച സ്റ്റീവനേജിനോട് ചേർന്നുള്ള വെൽവിനിൽ വെച്ച് നടത്തപ്പെടും. ക്രിസ്തുമസ്സ് ആഘോഷത്തിന്റെ ഭാഗമായി സർഗ്ഗം സംഘടിപ്പിച്ച പുൽക്കൂട്-ഭവനാലങ്കാര മത്സരങ്ങൾ ആകർഷകവും, ഗ്രുഹാതുരത്വം ഉണർത്തുന്നതുമായി. ക്രിസ്തുമസിന്റെ സന്തോഷവും, സ്നേഹവും,ഐക്യവും സ്പന്ദിച്ച കരോൾ ഗാനങ്ങൾ, സർഗ്ഗം കുടുംബാംഗങ്ങൾക്ക് ആത്മീയാനുഭവമായി.

മികവുറ്റ സംഗീത-നടന-നൃത്തങ്ങൾ സമന്വയിക്കുന്ന ക്രിസ്തുമസ്സ് ആഘോഷത്തിൽ അതി വിപുലവും, മികവുറ്റതുമായ കലാപരിപാടികളാണ് കോർത്തിണക്കിയിരിക്കുന്നത്. ക്രിസ്തുമസ് നേറ്റിവിറ്റി സ്‌കിറ്റോടെ ആരംഭിക്കുന്ന ആഘോഷത്തിൽ പ്രസിഡണ്ട് മനോജ് ജോൺ സ്വാഗതവും, സെക്രട്ടറി അനൂപ് നന്ദിയും ആശംസിക്കും. സ്റ്റീവനേജ് കരോൾ ടീം നയിക്കുന്ന കരോൾ ഗാനാലാപനം തുടർന്ന് ഉണ്ടായിരിക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


സർഗ്ഗം സ്റ്റീവനേജ് തിരുപ്പിറവി-നവവത്സര കലാവിരുന്നും, ഗ്രാൻഡ് ക്രിസ്തുമസ്സ് ഡിന്നറും, പിന്നണി ഗായകൻ അഭിജിത് കൊല്ലം, സിനിമാതാരം ബൈജു ജോസ് അടക്കം കലാരംഗങ്ങളിലെ പ്രഗത്ഭരും പ്രശസ്തരുമായ അനുഗ്രഹീത താരങ്ങൾ സമ്പന്നമാക്കുന്ന മെഗാഷോയും അടങ്ങുന്ന മഹാഘോഷത്തിന്റെ ഭാഗമാകുവാൻ ആഗ്രഹിക്കുന്നവർ സർഗ്ഗം സ്റ്റീവനേജ് കമ്മിറ്റിയുമായി ഉടൻതന്നെ ബന്ധപ്പെടുവാൻ താല്പര്യപ്പെടുന്നു.



കൂടുതൽ വിവരങ്ങൾക്ക്:
മനോജ് ജോൺ: 07735285036,
അനൂപ് മഠത്തിപ്പറമ്പിൽ:
07503961952
ജോർജ്ജ് റപ്പായി:07886214193

Venue: WELWYN CIVIC CENTRE, PROSPECT PLACE, WELWYN, AL6 9ER