ലോകമെമ്പാടുമുള്ള ഇന്ത്യന്‍ സിനിമാ പ്രേമികള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് ശങ്കര്‍ സംവിധാനം ചെയ്യുന്ന യന്തിരന്‍ 2.0. രജനികാന്തും അക്ഷയ് കുമാറും മുഖ്യവേഷത്തില്‍ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ റിലീസ് എന്നായിരിക്കുമെന്നാണ് പ്രേക്ഷകര്‍ ആരായുന്നത്.

ചിത്രത്തിലെ പ്രധാനകഥാപാത്രമായ വില്ലന്‍ കഥാപാത്രം അവതരിപ്പിക്കാന്‍ ഹോളിവുഡ് ഇതിഹാസം അര്‍ണോള്‍ഡിനെയായിരുന്നു തെരഞ്ഞെടുത്തത്. എന്നാല്‍ ഇടയ്ക്ക് വെച്ച് അര്‍ണോള്‍ഡ് പിന്മാറുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തുടര്‍ന്ന് മറ്റൊരു ഇതിഹാസ താരത്തിനെ ചിത്രത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നെന്നാണ് സംവിധായകന്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഉലകനായകന്‍ കമല്‍ഹാസനെ ഈ റോളിലേക്ക് കൊണ്ടുവരാനായിരുന്നു ശങ്കറിന്റെ തീരുമാനം. ഈ കാര്യം കമലുമായി സംസാരിച്ചിരുന്നെന്നും എന്നാല്‍ കമലിന് അതിനേക്കാള്‍ താല്‍പ്പര്യം ഇന്ത്യന്‍ 2 ചെയ്യാനായിരുന്നെന്നും ശങ്കര്‍ പറയുന്നു.

1979 മുതല്‍ ഇനി മുതല്‍ ഒരുമിച്ച് അഭിനയിക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് ഉലകനായകനും സുപ്പര്‍ സ്റ്റാറും.