“എഫാത്താ ” അഭിഷേകാഗ്നി യുകെ ടീം നയിക്കുന്ന ഓൺലൈൻ ധ്യാനം 27 മുതൽ

“എഫാത്താ ” അഭിഷേകാഗ്നി യുകെ ടീം നയിക്കുന്ന ഓൺലൈൻ ധ്യാനം 27 മുതൽ
November 24 00:57 2020 Print This Article

ജർമ്മനിയിലെ സീറോ മലങ്കര സഭയുടെ ആഭിമുഖ്യത്തിൽ നവംബർ 27 മുതൽ 29 വരെ നടത്തപ്പെടുന്ന ഓൺലൈൻ ധ്യാനം ഡയറക്ടർ റവ. ഫാ. ഷൈജു നടുവത്താനിയിലിന്റെ നേതൃത്വത്തിൽ അഭിഷേകാഗ്നി യുകെ ടീം നയിക്കും.

യൂറോപ്യൻ സമയം വൈകിട്ട് 6 മുതൽ രാത്രി 9 വരെ നടക്കുന്ന ധ്യാനം (യുകെ , അയർലൻഡ് സമയം വൈകിട്ട് 5 മുതൽ 8 വരെയും, ന്യൂയോർക്ക് സമയം ഉച്ചയ്‌ക്ക് 12 മുതൽ 3 വരെയും, ) ഇതിന് ആനുപാതികമായി ലോകത്തിലെ വിവിധ രാജ്യങ്ങളിൽ വ്യത്യസ്ത സമയക്രമത്തിലായിരിക്കും. അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ പ്രശസ്ത വചന പ്രഘോഷകരായ ബ്രദർ സെബാസ്റ്റ്യൻ സെയിൽസ് , ബിജു മാത്യു , ജോൺസൻ ജോസഫ് , സൂര്യ ജോൺസൻ എന്നിവരും മൂന്ന് ദിവസത്തെ ധ്യാനത്തിൽ വിവിധ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

AFCM GERMANY എന്ന യൂട്യൂബ് ലിങ്ക് വഴിയോ 85139719568 എന്ന ZOOM ഐഡി വഴിയോ പങ്കെടുക്കാവുന്ന ഈ ധ്യാനത്തിലേക്ക് സംഘാടകർ യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു .

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles