സ്വന്തം ലേഖകന്‍
ഇറോം ശര്‍മിളയ്ക്ക് വെറും 90 വോട്ടോ ??? എവിടെയൊ എന്തൊക്കെയോ ചീഞ്ഞു നാറുന്നുവോ ??? ഇലക്ട്രോണിക് പെട്ടി എന്ന ജനാധിപത്യപെട്ടിക്ക് തെറ്റ് പറ്റിയിട്ടുണ്ടോ ?? സ്വന്തം ജനതയ്ക്ക് വേണ്ടി, പട്ടാളത്തിന്റെ മനുഷ്യത്വ വിരുദ്ധതക്കെതിരെ ഒരു ജന്മത്തിന്റെ യൌവനം മുഴുവന്‍ ഹോമിച്ചു പോരാടിയ ഇറോം ശര്‍മ്മിളയ്ക്ക് നൂറു വോട്ട് തികച്ചു നല്‍കാത്തവരണോ ഭാരതീയര്‍ ?.നോട്ടയ്ക്ക് പോലും 143 പേര്‍ വോട്ട് കിട്ടിയിട്ടുണ്ട്. ജനാധിപത്യപ്പെട്ടില്‍ വ്യക്തമായ കൈകടത്തല്‍ നടന്നതായി ആരോപണങ്ങള്‍ ഉയരുന്നു. പേപ്പർ ബാലറ്റ് പുനഃസ്ഥാപിക്കണ്ട സമയം അതിക്രമിച്ചു. ഇലക്ട്രോണിക് വോട്ടിംഗ് മെഷിനുകള്‍ വിശ്വാസ യോഗ്യം അല്ലാതായി മാറുന്നു.
ഉത്തർ പ്രദേശിൽ വോട്ടിങ്ങ് മെഷീനിൽ കൃത്രിമം കാട്ടിയാണ് ബി.ജെ.പി വൻ വിജയം കൊയ്തതെന്ന് ബി.എസ്.പി നേതാവ് മായാവതി ആവര്‍ത്തിക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇലക്ഷൻ കമ്മീഷനു പരാതി നൽകുമെന്നും അവർ പറഞ്ഞു. ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്നും മായാവതി ആവശ്യപ്പെട്ടു.ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലുള്ള ജനവിശ്വാസം നഷ്ടപ്പെട്ടുവെന്നും മായാവതി പറഞ്ഞു. മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിൽ പോലും ബി.ജെ.പി വിജയിച്ചിരിക്കുന്നു. ഇത് തെളിയിക്കുന്നത് വോട്ടിങ്ങ് മെഷീനിൽ കൃത്രിമം കാട്ടിയിട്ടുണ്ടെന്നു തന്നെയല്ലേ ?. ചില വോട്ടിങ് മെഷീനുകളില്‍ ബിജെപിയുടെ ചിഹ്നം മാത്രമാണ് ഉണ്ടായിരുന്നത് എന്നും പുറത്ത് വരുന്നു.
ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീന്‍ ബി.ജെ.പിയുടെതല്ലാത്ത മറ്റ് വോട്ടുകള്‍ സ്വീകരിക്കാതിരിക്കുകയോ മറ്റ് പാര്‍ട്ടികള്‍ക്ക് ചെയ്യുന്ന വോട്ടുകള്‍ ബി.ജെ.പിയിലേക്ക് പോവുകയോ ചെയ്യുന്നുണ്ടെന്ന് മായാവതി ആരോപിക്കുന്നു. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലുള്ള ജനവിശ്വാസം നഷ്ടപ്പെട്ടുവെന്നും ഇതു സംബന്ധിച്ച്തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും മായാവതി പറഞ്ഞു.