കൊല്ലം : ഏരൂരിൽ അമ്മയുടെ സഹോദരീഭർത്താവ് കടത്തിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ ഏഴു വയസുകാരിയുടെ വീടിന് പോലീസ് കാവൽ ഏർപ്പെടുത്തി. നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് കുട്ടിയുടെ മാതാവും മറ്റുള്ളവരും ബന്ധുവീട്ടിലേക്ക് താമസം മാറ്റിയിരുന്നു. ഇവരുടെ വീടിന് പരിസരവാസികൾ കേടുപാട് വരുത്താതിരിക്കാനാണ് പോലീസ് സംരക്ഷണം ഏർപ്പെടുത്തിയത്.
ഇവർഎന്നുമടങ്ങിവന്നാലും അവർക്ക് പോലീസ് സംരക്ഷണം ഉറപ്പുവരുത്തിയിട്ടുണ്ട്. എന്നുമടങ്ങിയെത്തുമെന്നുള്ള വിവരം ഇന്ന് ബന്ധുക്കൾ പോലീസിൽ അറിയിക്കും. കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാവ് , അവരുടെ സഹോദരി , ഇവരുടെ മാതാവ് എന്നിവരുൾപ്പടെയുള്ളവരാണ് നാട്ടുകാരുടെ എതിർപ്പിനെതുടർന്ന് വീടുവിട്ട് പോയത്. ഇവർക്ക് വേണ്ട സംരക്ഷണവും പോലീസ് നൽകിയിരുന്നു. കുട്ടിയുടെ പിതാവ് രണ്ട് വർഷമായി ഭാര്യയുമായി പിണങ്ങി കഴിയുകയാണ്. ബന്ധുവായ കുളത്തൂപ്പുഴ ചന്ദനക്കാവ് രാഗേഷ് ഭവനിൽ രാഗേഷ് രണ്ട് മാസം മുമ്പാണ് ഇവിടെ താമസമാക്കിയത്.
ഇയാളിൽ നിന്നും കുട്ടി മുന്‍പും പീഡനത്തിന് ഇരയായിട്ടുണ്ടെന്നും എന്നാൽ മാതാവും ബന്ധുക്കളും ഇത് മറച്ച് വയ്ക്കുകയായിരുന്നും ആരോപിച്ചാണ് നാട്ടുകാർ സംഘടിച്ചെത്തി ഇവർക്കെതിരെ കൈയേറ്റ ശ്രമം നടത്തുകയും കൂട്ട വിചാരണക്ക് ഇരയാക്കിയതും. വൻ പോലീസ് സംഘം നോക്കിനിൽക്കേ ആയിരുന്നു നാട്ടുകാരുടെ പ്രതിഷേധം. പ്രതിഷേധം അതിര് കടന്നതോടെ േപാലീസ് മൂവരേയും വീട്ടിൽ നിന്നും ഒഴിപ്പിച്ച് സ്റ്റേഷനിലേക്ക് കൂട്ടികൊണ്ട് പോയി. നാട്ടുകാരുടെ പ്രതിഷേധത്തേയും എതിർപ്പിനേയും ഭയന്ന് പിതാവിൻെറ വീട്ടിലാണ് കുട്ടിയുടെ മൃതദേഹം സംസ്കരിച്ചത്. എന്നാൽ ഒറ്റമുറി വീട് നിൽക്കുന്ന സ്ഥലം മാത്രമുളള കുടുംബത്തിന് മൃതദേഹം സംസ്കരിക്കാൻ അവശ്യമായ സൗകര്യം ഇല്ലാതിരുന്നതാണ് മറ്റൊരിടത്ത് സംസ്കരിക്കാനിടയാക്കിയതെന്നാണ് നാട്ടുകാർ പറയുന്നത്.
സംഭവം വിവാദമായതോടെ മാതാവിനും കുടുംബത്തിനും സംരക്ഷണം നൽകാനും ഇവക്ക് സ്വന്തം വീട് വിട്ടിറങ്ങി നാടുവിടേണ്ട സാഹചര്യം അന്വേഷിച്ച് റിപ്പോർട്ട് നൽകാനും സംസ്ഥാന വനിതാകമ്മീഷൻ േപാലീസിനോട് അവശ്യപെട്ടിരുന്നു. പെണ്‍കുട്ടി പീഡനത്തില്‍ കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്ന് അമ്മയും കുടുംബവും വീട്ടില്‍നിന്ന് മാറിപ്പോകേണ്ടി വന്ന സാഹചര്യം അന്വേഷിച്ച് പരിഹാര നടപടികള്‍ അടിയന്തരമായി സ്വീകരിക്കുമെന്ന് കേരള വനിതാ കമ്മീഷന്. ഇതുസംബന്ധിച്ച തുടര്‍നടപടികള്‍ ഡയറക്ടര്‍ സ്വീകരിക്കുന്നതാണ്. പോലീസിന്റെയും നാട്ടുകാരുടെയും വിശദീകരണം ആരായും. രക്ഷിതാക്കള്‍ക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കാനും നടപടി സ്വീകരിക്കും.
Leave a Reply