ന്യൂസ് ഡെസ്ക്, മലയാളം യുകെ
എസെക്സിൽ ഒരു വയസ്സുകാരനായ മകനെ വിഷം നൽകി കൊലപ്പെടുത്തിയ അമ്മയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. കുടുംബ കോടതി കുട്ടിയെ മാതാവിൽ നിന്ന് മാറ്റി സംരക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകാൻ ഉത്തരവിട്ടതിന് പിന്നാലെയാണ് 36-കാരിയായ എമ്മ ബാർനെറ്റ് മകൻ ഓക്ലിയെ കൊലപ്പെടുത്തിയതെന്ന് കോടതി കണ്ടെത്തി.

2024 നവംബർ 8-ന് കുടുംബ കോടതിയുടെ ഓൺലൈൻ വിചാരണ നടക്കുന്നതിനിടെ, മുൻകൂട്ടി ശേഖരിച്ചിരുന്ന മരുന്നുകൾ ജ്യൂസിലും പാലിലും കലർത്തി കുഞ്ഞിന് നൽകിയെന്നാണ് പ്രോസിക്യൂഷൻ വാദം. തുടർന്ന് കുഞ്ഞുമായി വീടിന്റെ മച്ചിൽ ഒളിച്ചിരുന്ന എമ്മയെ കണ്ടെത്താൻ പോലീസ് വ്യാപക തിരച്ചിൽ നടത്തി. രാത്രി പോലീസ് വീട്ടിലെത്തിയപ്പോൾ കുഞ്ഞിന്റെ കരച്ചിൽ കേട്ടെങ്കിലും പിന്നീട് “ഞാൻ അവനെ കൊന്നു” എന്ന് എമ്മ സമ്മതിച്ചതായി കോടതി വ്യക്തമാക്കി.

14 മാസം പ്രായമായ ഓക്ലി ആശുപത്രിയിൽ ചികിത്സയിലിരിക്കെ പിന്നീട് മരണത്തിന് കീഴടങ്ങി. “പൂർണമായും അമ്മയെ ആശ്രയിച്ചിരുന്ന നിസ്സഹാനായ കുഞ്ഞിനെ മനഃപൂർവം കൊലപ്പെടുത്തിയ ഗുരുതര കുറ്റമാണ് ഇത്” എന്ന് ജഡ്ജി നിരീക്ഷിച്ചു. മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്ന എമ്മയുടെ അഞ്ച് മക്കളെ നേരത്തേ തന്നെ സംരക്ഷണ സംവിധാനങ്ങളുടെ കീഴിലാക്കിയിരുന്നു.











Leave a Reply