ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

ബ്രിട്ടൻ :- ബ്രിട്ടനിലെ യൂണിവേഴ്സിറ്റികളിൽ പഠിക്കുന്ന എണ്ണായിരത്തോളം വിദ്യാർത്ഥികൾ മാതാപിതാക്കളിൽ നിന്നും അകന്നു താമസിക്കുന്നവരാണ് എന്ന് റിപ്പോർട്ടുകൾ. ഇത്തരം വിദ്യാർത്ഥികൾ അവധിക്കാലങ്ങളിൽ അഭയം ഇല്ലാതെ വലയുകയാണ്. ഇതോടൊപ്പം തന്നെ ഒറ്റപ്പെടലും, സാമ്പത്തിക പ്രതിസന്ധിയും ഇവർ അനുഭവിക്കുന്നു. ലണ്ടനിലെ ക്യുൻ മേരി യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന സെരെസ എന്ന വിദ്യാർത്ഥിനി, ഒരു അവധിക്കാലത്ത് തന്നെ എട്ടു കൂട്ടുകാരികളുടെ വീട്ടിൽ താമസിച്ച അനുഭവം വ്യക്തമാക്കുന്നുണ്ട്. തന്റെ കുട്ടിക്കാലം വളരെ ബുദ്ധിമുട്ടുകൾ നിറഞ്ഞതായിരുന്നു എന്നും, യൂണിവേഴ്സിറ്റി പഠനത്തോടെ താൻ കുടുംബത്തിൽ നിന്ന് തഴയപ്പെട്ടു എന്നും അവൾ പറയുന്നു. ഓരോ അക്കാദമിക് വർഷത്തിന്റെ അവസാനവും താൻ സാധനങ്ങളുമായി വലയുകയാണ്. അപ്പോഴാണ് താനൊരു സാധാരണ വിദ്യാർത്ഥി അല്ലെന്നും, തന്നെ സഹായിക്കാൻ ആരുമില്ല എന്നുള്ള തോന്നൽ തന്നിൽ ഉളവാകുന്നത് എന്ന് സെരെസ പറയുന്നു.

ഇത്തരത്തിൽ ഒറ്റപ്പെടൽ അനുഭവിക്കുന്ന അനേകം വിദ്യാർത്ഥികൾ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. സ്റ്റുഡന്റസ് ലോൺ കമ്പനി പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച്, 7566 വിദ്യാർത്ഥികൾ ഇംഗ്ലണ്ടിലും, 341 വിദ്യാർത്ഥികൾ വെയിൽസിലും, 121 പേർ നോർത്തേൺ അയർലൻഡിലും ഇത്തരത്തിൽ ഒറ്റപ്പെടൽ അനുഭവിക്കുന്നവരാണ്. സ്കോട്ട്‌ലൻഡ് സ്റ്റുഡന്റ് അവാർഡ് ഏജൻസിയുടെ കണക്കനുസരിച്ച്, 145 പേർ സ്കോട്ട്‌ലൻഡിൽ ഇത്തരത്തിൽ ദുരിതമനുഭവിക്കുന്നവരാണ്. കുടുംബത്തിൽനിന്ന് നേരിടുന്ന ദുരനുഭവങ്ങളും മറ്റുമാണ് വിദ്യാർഥികളെ അവരിൽ നിന്ന് അകറ്റുന്നത്. സ്റ്റുഡന്റ് എലോൺ ചാരിറ്റി ഫൗണ്ടർ ബേക്ക ബ്ലാൻഡ് ഇത്തരത്തിലുള്ള കുട്ടികൾക്ക് ആവശ്യമായ സഹായങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലിവർപൂളിലെ ജോൺ മൂർസ് യൂണിവേഴ്സിറ്റിയും ഇത്തരത്തിലുള്ള കുട്ടികൾ സഹായിക്കുന്നതിന് പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള കുട്ടികൾക്കും ലോൺ നേടുന്നതിന് ഡിപ്പോസിറ്റ് ആവശ്യം ഇല്ലാതാക്കാൻ വേണ്ട നടപടികൾ എടുത്തിട്ടുണ്ട്. ഡിപ്പാർട്ട്മെന്റ് ഓഫ് എജുക്കേഷനും ആവശ്യമായ സഹായങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്.