ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിലെ റെഡ്ഡിച്ചിൽ അകാലത്തിൽ മരണമടഞ്ഞ ഷീജ കൃഷ്ണൻറെ മൃതസംസ്കാര ശുശ്രൂഷകൾ ജൂൺ പത്താം തീയതി ഉച്ച കഴിഞ്ഞ് നടത്തപ്പെടും. പൂർണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും ചടങ്ങുകൾ നടത്തപ്പെടുക. ഉച്ച കഴിഞ്ഞ് 1.30 മുതൽ 3.30 വരെ ഹെഡ്‌ലെസ് ക്രോസിലെ റോക്ക്‌ലാന്റ്സ് സോഷ്യൽ ക്ലബിൽ മൃതശരീരം പൊതുദർശനത്തിന് വയ്ക്കും. അതിനുശേഷം റെഡ്ഡിച്ച് ക്രെമറ്റോറിയത്തിൽ അന്ത്യകർമ്മങ്ങൾ നടത്തപ്പെടും. പൊതുദർശനത്തിൻെറയും അന്ത്യകർമ്മങ്ങളുടെയും തത്സമയ സംപ്രേക്ഷണം കാണാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

YOUTUBE:

FACEBOOK:

https://www.facebook.com/858008897619423/posts/4080403762046571/?d=n

കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ 30 പേർക്ക് മാത്രമേ ചടങ്ങുകളിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ.

കൂടുതൽ വിവരങ്ങൾക്കായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക.

ബിൻജു : 07947 216843
ബിബിൻ ദാസ് : +44 7412 004117
സജീഷ് ദാമോദരൻ : 07912178127
ജിജോ : +44 7800 712680

  തുടർച്ചയായ ആറാം ദിവസവും രോഗവ്യാപനം കുറഞ്ഞതിൻെറ ആശ്വാസത്തിൽ ബ്രിട്ടൻ . ഇന്നലെ പ്രതിദിന രോഗവ്യാപനം 25000 -ൽ താഴെ. കൂടുതൽ തൊഴിൽ മേഖലകളെ ഒറ്റപ്പെടലിൽനിന്ന് ഒഴിവാക്കി

ചിറക്കടവ് ഓലിക്കൽ കൃഷ്ണൻകുട്ടിയുടെയും ശ്യാമളയുടെയും മകളായ ഷീജ കൃഷ്ണ (43) മെയ് 22 ശനിയാഴ്ച രാത്രിയാണ് മരണമടഞ്ഞത്. അമനകര സ്വദേശി ബൈജുവാണ് ഷീജയുടെ ഭർത്താവ്. മക്കൾ : ആയുഷ്‌, ധനുഷ്. 18 വർഷമായി ഇംഗ്ലണ്ടിൽ ജോലി ചെയ്യുന്ന ഷീജ കുടുംബമായി ഇംഗ്ലണ്ടിൽ താമസിക്കുകയായിരുന്നു.

അമ്പതിൽ താഴെ മലയാളി കുടുംബങ്ങൾ മാത്രമേ ഉള്ളൂ റെഡ്ഡിച്ചിൽ. അതിനാൽ തന്നെ എല്ലാവരും തമ്മിൽ വളരെ സൗഹൃദവും അടുപ്പവും വച്ചു പുലർത്തിയിരുന്നതിനാൽ ഷീജയുടെ മരണം അവിടെയുള്ള എല്ലാ മലയാളി ഭവനങ്ങളും വളരെ ദുഃഖത്തോടെയാണ് ഏറ്റുവാങ്ങിയത്. എല്ലാവരുമായി സന്തോഷത്തോടെയും പുഞ്ചിരിയോടും ഇടപെടുന്ന ഷീജയും ഭർത്താവും റെഡ്ഡിച്ചിലുള്ള എല്ലാ മലയാളികൾക്കും സുപരിചിതരായിരുന്നു.