ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഫ്ലിന്റ്ഷെയറിൽ രണ്ട് വയസ്സുള്ള ആൺകുട്ടി മരണമടഞ്ഞ സംഭവത്തിൽ അമ്മയ്‌ക്കൊപ്പം ഗ്രാൻഡ് പേരെന്റ്സും കുറ്റക്കാരാണന്നു കോടതി കണ്ടെത്തി. 47കാരനായ മൈക്കൽ ഐവ്സും 46 കാരനായ കെറി ഐവ്സും ആണ് കൊലപാതകത്തിനും 16 വയസ്സിന് താഴെയുള്ള കുട്ടിയോട് ക്രൂരത കാണിച്ചതിനും ശിക്ഷിക്കപ്പെട്ടത്. തന്റെ മകനോടൊപ്പം മാതാപിതാക്കളുടെ വീട്ടിൽ താമസിച്ചിരുന്ന ഏഥന്റെ അമ്മ ഷാനൻ ഐവ്സ് (28) മകന്റെ മരണത്തിന് കാരണക്കാരിയും കുട്ടിയോടുള്ള ക്രൂരതയ്ക്കും കുറ്റക്കാരിയാണെന്നു കണ്ടെത്തി.
ഏഥന്റെ മരണത്തിന് മുമ്പുള്ള ദിവസങ്ങളിൽ സോഷ്യൽ വർക്കർ മൈക്കൽ കോർണിഷ് സന്ദർശിക്കാൻ എത്തിയപ്പോൾ ആരും വാതിൽ തുറന്നിരുന്നില്ല, ഓഗസ്റ്റ് 13 ന് ഒരു ആരോഗ്യ സന്ദർശകനുമായുള്ള ഷെഡ്യൂൾ ചെയ്ത അപ്പോയിന്റ്മെന്റ് റദ്ദാക്കി തുടങ്ങിയ കാര്യങ്ങളും കോടതി ഗൗരവമായാണ് കണ്ടത്. തന്റെ മകൾ പെട്ടെന്ന് കോപം വരുന്ന ആളാണെന്നും ദിവസത്തിൽ രണ്ടുതവണ ഏഥനെ അടിക്കുമായിരുന്നുവെന്നും മൈക്കൽ ഐവ്സ് ജൂറിയോട് പറഞ്ഞു. 2021 ഓഗസ്റ്റ് 14 ന് നോർത്ത് വെയിൽസിലെ ഫ്ലിന്റ്ഷെയറിലുള്ള തന്റെ ഗ്രാൻഡ് പേരെന്റ്സിന്റെ വീട്ടിൽ വെച്ച് മരിക്കുമ്പോൾ കുട്ടിക്ക് അപകടകരമാം വിധം നിർജ്ജലീകരണം സംഭവിച്ചിരുന്നു. കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുമ്പോൾ കുട്ടി തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് നാല്പതോളം മുറിവുകളും പാടുകളും ഉള്ള അവസ്ഥയിൽ ആയിരുന്നു.
Leave a Reply