ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ നിന്നുള്ള യുവാക്കൾക്ക് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ ജോലി ചെയ്യാൻ സാധിക്കുന്നതിന് കൂടുതൽ ഇളവുകൾ അനുവദിക്കാൻ യുകെയും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും പദ്ധതി തയ്യാറാക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . ഇത് നടപ്പിലാക്കിയാൽ യുകെയിൽ നിന്നുള്ള യുവാക്കൾക്ക് പഠനത്തിനും ജോലിക്കുമായി യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ കൂടുതൽ അവസരങ്ങൾ കൈവരും. യൂറോപ്യൻ കമ്മീഷൻ മുന്നോട്ട് വച്ചിരിക്കുന്ന നിർദ്ദേശത്തിന് കീഴിൽ 18നും 30 നും ഇടയിൽ പ്രായമുള്ള ആളുകൾക്കാണ് ഇളവുകൾ ലഭിക്കുന്നത്.
ബ്രെക്സിറ്റിന് മുമ്പ് നിലവിൽ വന്ന നിയന്ത്രണങ്ങൾ മൂലം നിലവിൽ യുകെയിൽ നിന്നുള്ളവർക്ക് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ എത്തുന്നതിനുള്ള നിയന്ത്രണങ്ങളിലാണ് പ്രായപരുധിയുടെ അടിസ്ഥാനത്തിൽ മാറ്റം വരുത്തുന്നത്. ഔപചാരിക ചർച്ചകൾ ഉടൻ ആരംഭിക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. യുകെയുമായി ഈ വിഷയത്തിൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ ചർച്ചകൾ ആരംഭിക്കുന്നതിന് മുൻപ് അംഗരാജ്യങ്ങളുടെ ഇടയിൽ അഭിപ്രായ സമന്വയം സ്വരൂപിക്കേണ്ടത് ഉണ്ട്. നിർദ്ദേശങ്ങൾ നടപ്പിലായാൽ യൂകെയിലെ യുവാക്കളെ നാല് വർഷത്തേക്ക് പഠനത്തിനായാലും ജോലിക്കായാലും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ തുടരാൻ അനുവദിക്കും.
അതേ നിയമങ്ങൾ ബ്രിട്ടനിലേക്ക് വരുന്ന യൂറോപ്യൻ യൂണിയൻ പൗരന്മാർക്കും ബാധകമാണ്.ഇത് നടപ്പിലായാൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ പൗരന്മാർക്ക് ബ്രിട്ടീഷുകാരുടെ അതേ ഫീസ് യുകെയിൽ അടച്ച് പഠനം നടത്താൻ കഴിയും. ബ്രെക്സിറ്റിനു ശേഷം യുകെയിലെ യൂണിവേഴ്സിറ്റിയിൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ വിദ്യാർത്ഥികളിൽ നിന്ന് ഉയർന്ന ഫീസാണ് ഈടാക്കിയിരുന്നത്.
Leave a Reply