നോ ഡീലിലും ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് 90 ദിവസം വരെ വിസയില്ലാതെ യൂറോപ്യന്‍ യൂണിയനില്‍ കഴിയാന്‍ അവസരമൊരുങ്ങുന്നു. ഇതേ അവകാശം യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് നല്‍കുകയാണെങ്കില്‍ ബ്രിട്ടീഷുകാര്‍ക്കും അനുവാദം നല്‍കുന്ന കാര്യം പരിഗണിക്കാമെന്ന് യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചു. യൂറോ എംപിമാരാണ് ഇന്നലെ ഈ തീരുമാനമെടുത്തത്. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ ബോര്‍ഡര്‍ ഫ്രീ മേഖലകളിലേക്ക് 90 ദിവസത്തേക്ക് വിസയില്ലാതെ യാത്ര ചെയ്യാമെന്നാണ് തീരുമാനം. സ്‌പെയിന്‍, ഗ്രീസ്, പോര്‍ച്ചുഗല്‍, മാള്‍ട്ട, ഫ്രാന്‍സ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങള്‍ യു.കെയിലെ സഞ്ചാരികളുടെ പ്രധാന ആകര്‍ഷണങ്ങളില്‍പ്പെട്ട സ്ഥലങ്ങളാണ്. വര്‍ഷംതോറും ലക്ഷകണക്കിന് സഞ്ചാരികളാണ് ഹോളിഡേ ആഘോഷങ്ങള്‍ക്കായി പ്രസ്തുത രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നത്. ഈ രാജ്യങ്ങളിലെ ടൂറിസം മേഖലയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുന്നതും യു.കെയിലെ സഞ്ചാരികളാണെന്നതാണ് മറ്റൊരു വസ്തുത.

അതേസമയം ബ്രിട്ടീഷ് പൗരന്മാര്‍ക്ക് വിസയില്ലാതെ 90 ദിവസം യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങളില്‍ കഴിയാനുള്ള അനുവാദം ലഭിക്കുമ്പോള്‍ പകരമായി സമാന അവകാശം ഇ.യു പൗരന്മാര്‍ക്കും നല്‍കേണ്ടിവരും. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുന്നതായിട്ടാണ് സൂചന. യൂറോപ്യന്‍ പൗരന്മാര്‍ക്ക് സമാന അവകാശം നല്‍കാന്‍ ബ്രിട്ടന്‍ തയ്യാറാകുമോയെന്നത് സംബന്ധിച്ച് വിശദവിരങ്ങള്‍ ലഭ്യമായിട്ടില്ല. അതേസമയം വിസയില്ലാതെ യൂറോപ്പില്‍ യാത്ര ചെയ്യാമെന്നത് ബ്രിട്ടീഷ് സഞ്ചാരികളെ സംബന്ധിച്ച് ഗുണപ്രദമായ വാര്‍ത്തയാണ്. നോഡീലിലേക്ക് കാര്യങ്ങള്‍ എത്തുന്നത് പല മേഖലകളിലും ബ്രിട്ടന് വലിയ വെല്ലുവിളി ഉയര്‍ത്താന്‍ സാധ്യതയുണ്ട്. ടൂറിസം മേഖലയിലേക്ക് കൂടുതല്‍ യൂറോപ്യന്‍ പൗരന്മാര്‍ എത്തുന്നതിന് നോ-ഡീല്‍ നയങ്ങള്‍ പ്രതികൂലാവസ്ഥ സൃഷ്ടിക്കുമെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. എന്നാല്‍ വിസയില്ലാതെ സഞ്ചാരികള്‍ക്ക് 90 ദിവസം രാജ്യത്ത് തങ്ങാനുള്ള അവസരമൊരുങ്ങിയാല്‍ കാര്യങ്ങല്‍ അനുകൂലമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ശക്തമായ നിയന്ത്രണങ്ങളോടെ യു.കെ യൂറോപ്യന്‍ യൂണിയന്‍ വിടുകയാണെങ്കില്‍ രാജ്യത്ത് നിന്നുള്ള ചില ഉത്പ്പന്നങ്ങളുടെ കയറ്റുമതിയെയും പ്രതികൂലമായി ബാധിക്കും. ഹാം(Ham), സോസേജ്(Sausages), ചീസ്(Cheese) തുടങ്ങിയ ഉത്പ്പന്നങ്ങളുടെ കയറ്റുമതിയാണ് പ്രധാനമായും ബാധിക്കും. പുതിയ വിസ നിയമം വലിയ ഭൂരിപക്ഷത്തോടെ യൂറോപ്യന്‍ പാര്‍ലമെന്റ് പാസാക്കിയത്. എന്നാല്‍ ബ്രിട്ടനില്‍ സമാന രീതിയില്‍ വിസ നിയമം പാസാകുമോയെന്ന കാര്യത്തില്‍ അവ്യക്തതയുണ്ട്.