കൊവിഡ്19 മഹാമാരിക്കൊടുവിൽ കളിക്കളങ്ങൾ വീണ്ടും സജീവമാകുന്നു. യൂറോപ്യൻ ഫുട്‌ബോളിലെ വമ്പന്മാർ അണിനിരക്കുന്ന യൂറോ കപ്പിന് നാളെ തുടക്കമാകും.ഇറ്റാലിയൻ നഗരമായ റോമിനാണ് യൂറോ കപ്പ് ആരംഭിക്കുക.

ആദ്യകളി ഇറ്റലിയും തുർക്കിയും തമ്മിൽ. വേദികളിൽ സാഹചര്യങ്ങൾക്കനുസരിച്ചാണ് കാണികൾക്കുള്ള പ്രവേശം.കൊവിഡ് കാരണം കഴിഞ്ഞവർഷം മാറ്റിവച്ചതാണ് ‘യൂറോ 2020’. ഇരുപത്തിനാല് ടീമുകൾ മാറ്റുരയ്ക്കും. ആറ് ഗ്രൂപ്പുകൾ. ആകെ എട്ട് രാജ്യങ്ങളിലെ വേദികളിലായാണ് പോരാട്ടങ്ങൾ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ക്രിസ്റ്റ്യാനോ റൊണാൾഡോയും കിലിയൻ എംബാപ്പെയും ഹാരി കെയ്‌നും തുടങ്ങി ലോക ഫുട്‌ബോളിലെ മിന്നുംതാരങ്ങൾ ഇന്നുമുതൽ യൂറോയുടെ കളിത്തട്ടിലാണ്.പോർച്ചുഗലാണ് നിലവിലെ യൂറോ കപ്പ് ചാമ്പ്യൻമാർ