ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ജല ഉപഭോഗത്തെപ്പറ്റി ചിന്തിക്കണമെന്ന മുന്നറിയിപ്പുമായി വിദഗ്ധർ. വരൾച്ച രൂക്ഷമായ സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്. വെള്ളം ഉപയോഗിക്കുമ്പോൾ രണ്ടാമതൊന്ന് ചിന്തിക്കണമെന്ന് റെഗുലേറ്റർമാരും സർക്കാരും മാത്രമല്ല,” ദേശീയ വരൾച്ച ഗ്രൂപ്പിന്റെ ചെയർമാൻ ഹാർവി ബ്രാഡ്‌ഷോ പറഞ്ഞു. വരൾച്ച അടുത്ത വർഷം വരെ നീണ്ടുനിൽക്കുമെന്ന് മുന്നറിയിപ്പ് നൽകിയ പരിസ്ഥിതി ഏജൻസിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ കൂടിയാണ് അദ്ദേഹം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കനത്ത ചൂടിനെത്തുടർന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ഇന്നും നിലവിലുണ്ട്. സൗത്ത്, സെൻട്രൽ ഇംഗ്ലണ്ട്, വെയിൽസിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ ആംബർ അലർട്ടാണ്. സർക്കാർ, ജല കമ്പനികൾ, പരിസ്ഥിതി ഏജൻസി തുടങ്ങിയവരുടെ പ്രതിനിധികൾ ഉൾപ്പെടുന്ന നാഷണൽ ഡ്രോട്ട് ഗ്രൂപ്പ് വെള്ളിയാഴ്ച ഇംഗ്ലണ്ടിലെ എട്ട് പ്രദേശങ്ങളിൽ ഔദ്യോഗിക വരൾച്ച പ്രഖ്യാപിച്ചു.

“ഇത് ഒരു സാധാരണ വേനൽക്കാലമല്ല. വെള്ളത്തിന്റെ അഭാവം മാസങ്ങളോളം നിലനിൽക്കും.” എൻവയോൺമെന്റ് ഏജൻസിയുടെ ലോക്കൽ ഓപ്പറേഷൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ ജോൺ കർട്ടിൻ പറഞ്ഞു. അടുത്ത വർഷം വരൾച്ച ഉണ്ടാകാതിരിക്കാൻ, ഈ ശൈത്യകാലത്ത് ശരാശരിയെക്കാൾ കൂടുതൽ മഴ ആവശ്യമായി വരുമെന്ന് അദ്ദേഹം അറിയിച്ചു.