ഭോപ്പാൽ: മ​ധ്യ​പ്ര​ദേ​ശി​ൽ വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ സൂ​ക്ഷി​ച്ച സ്ട്രോം​ഗ് റൂ​മി​ലെ സി​സി​ടി​വി കാ​മ​റ​ക​ൾ ഒ​രു മ​ണി​ക്കൂ​ർ ക​ണ്ണ​ട​ച്ചെ​ന്ന് സ​മ്മ​തി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​പ​യോ​ഗി​ച്ച ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ (ഇ​വി​എം) സൂ​ക്ഷി​ച്ചി​രു​ന്ന സ്റ്റോ​ർ മു​റി​യി​ലെ ത​ത്സ​മ​യ ദൃ​ശ്യ​ങ്ങ​ള്‍ കാ​ണി​ച്ചി​രു​ന്ന കാ​മ​റ​ക​ളാ​ണ് ക​ണ്ണ​ട​ച്ച​ത്. വെ​ള്ളി​യാ​ഴ്ച അ​വി​ചാ​രി​ത​മാ​യി വൈ​ദ്യു​തി ബ​ന്ധം നി​ല​ച്ച​തു​മൂ​ലം ഒ​രു മ​ണി​ക്കൂ​റി​ലേ​റെ സ​മ​യം സി​സി​ടി​വി കാ​മ​റ​ക​ൾ പ്ര​വ​ർ​ത്തി​ച്ചി​ല്ലെ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ സ​മ്മ​തി​ച്ച​ത്. ഇ​വി​എ​മ്മു​ക​ളി​ൽ തി​രി​മ​റി ന​ട​ന്നി​ട്ടു​ണ്ടെ​ന്ന പ്ര​തി​പ​ക്ഷ ആ​രോ​പ​ണ​ത്തി​നു ഇ​തോ​ടെ ബ​ല​മേ​റി. തി​രി​മ​റി ന​ട​ത്താ​നാ​യി ഒ​രു മ​ണി​ക്കൂ​ർ നേ​രെ കാ​മ​റ ഓ​ഫ് ചെ​യ്തെ​ന്നാ​ണ് കോ​ൺ​ഗ്ര​സ് ഉ​ൾ​പ്പെ​ടെ പ്ര​തി​പ​ക്ഷം ആ​രോ​പി​ക്കു​ന്ന​ത്.

സാ​ഗ​റി​ൽ വോ​ട്ട​ടെ​പ്പി​നു ശേ​ഷം ര​ണ്ടു ദി​വ​സം ക​ഴി​ഞ്ഞും സ്ട്രോം​ഗ് റൂ​മി​ലേ​ക്ക് ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ എ​ത്തി​ക്കാ​തെ വൈ​കി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ന​ട​പ​ടി എ​ടു​ക്കു​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു. ഇ​വി​എ​മ്മു​ക​ൾ എ​ത്തി​ക്കാ​ൻ കാ​ല​താ​മ​സം വ​രു​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. സി​സി​ടി​വി കാ​മ​റ​ക​ൾ പ്ര​വ​ർ​ത്തി​ക്കാ​തെ​വ​ന്ന​തു സം​ബ​ന്ധി​ച്ച് ക​ള​ക്ട​ർ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​താ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു. ന​വം​ബ​ർ 30 ന് ​രാ​വി​ലെ 8.19 മു​ത​ൽ 9.35 വ​രെ​യാ​ണ് വൈ​ദ്യു​തി​ബ​ന്ധം നി​ല​ച്ച​തു​മൂ​ലം കാ​മ​റ​ക​ളും ദൃ​ശ്യ​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചി​രു​ന്ന ടി​വി​യും പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​യ​ത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഈ ​സ​മ​യം കാ​മ​റ​ക​ളി​ൽ റി​ക്കോ​ർ​ഡിം​ഗ് ഉ​ണ്ടാ​യി​ല്ല. ഇ​തേ തു​ട​ർ​ന്ന് ഒ​രു എ​ൽ​ഇ​ഡി ടി​വി​യും ഇ​ൻ​വെ​ർ​ട്ട​റും ജ​ന​റേ​റ്റ​റും എ​ത്തി​ച്ചാ​ണ് പ്ര​ശ്നം പ​രി​ഹ​രി​ച്ച​തെ​ന്നും ക​മ്മീ​ഷ​ൻ പ്ര​സ്താ​വ​ന​യി​ൽ പ​റ‍​യു​ന്നു. ഓ​ള്‍​ഡ് ജ​യി​ല്‍ കാ​മ്പ​സി​ലെ സ്ട്രോം​ഗ് റൂം ​പൂ​ട്ടി​യി​രു​ന്നി​ല്ലെ​ന്ന കോ​ൺ​ഗ്ര​സി​ന്‍റെ ആ​രോ​പ​ണ​വും ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ൻ ശ​രി​വ​ച്ചു. പ​രാ​തി​ക്കു ശേ​ഷം ഇ​വ പൂ​ട്ടി​യ​താ​യി ക​മ്മീ​ഷ​ൻ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. മ​ധ്യ​പ്ര​ദേ​ശ് ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​ടെ മ​ണ്ഡ​ല​ത്തി​ൽ വോ​ട്ടെ​ടു​പ്പ് ക​ഴി​ഞ്ഞ് 48 മ​ണി​ക്കൂ​റി​നു ശേ​ഷം ഇ​വി​എം ന​മ്പ​ർ പ്ലേ​റ്റ് പോ​ലു​മി​ല്ലാ​ത്ത സ്കൂ​ൾ ബ​സി​ലാ​ണ് കൊ​ണ്ടു​പോ​യ​ത്. ഈ ​സ്കൂ​ൾ ബ​സ് സാ​ഗ​ർ ക​ള​ക്ട​റു​ടെ ഓ​ഫീ​സ് വ​ള​പ്പി​ൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ ക​ത്തി​ന​ശി​ക്കു​ക​യും ചെ​യ്ത​താ​യി കോ​ൺ​ഗ്ര​സ് എം​പി വി​വേ​ക് താ​ൻ​ഖ ആ​രോ​പി​ച്ചു. സം​സ്ഥാ​ന ആ​ഭ്യ​ന്ത​ര​മ​ന്ത്രി ഭു​പേ​ന്ദ്ര സിം​ഗി​ന്‍റെ മ​ണ്ഡ​ല​മാ​യ ഖു​റേ​യി​ൽ പ​ക​രം​വ​യ്ക്കാ​ൻ എ​ത്തി​ച്ച വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ വോ​ട്ടെ​ടു​പ്പി​നു ശേ​ഷം ര​ണ്ടു മ​ണി​ക്കൂ​റി​നു​ള്ളി​ൽ തി​രി​ച്ചു​കൊ​ണ്ടു​പോ​യി.

എ​ന്നാ​ൽ വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ ര​ണ്ടു ദി​വ​സ​ത്തി​നു ശേ​ഷ​മാ​ണ് സ്ട്രോം​ഗ് റൂ​മി​ൽ എ​ത്തി​ച്ച​തെ​ന്നും വി​വേ​ക് പ​റ​യു​ന്നു. വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ള​ല്ല സ്ട്രോം​ഗ് റൂ​മി​ൽ എ​ത്തി​ക്കാ​ൻ വൈ​കി​യ​ത്. മെ​ഷീ​നു​ക​ൾ​ക്ക് ത​ക​രാ​ർ സം​ഭ​വി​ച്ചാ​ൽ പ​ക​രം​വ​യ്ക്കാ​ൻ എ​ത്തി​ച്ച​വ​യാ​ണി​തെ​ന്നാ​യി​രു​ന്നു മു​ഖ്യ തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​റു​ടെ വി​ശ​ദീ​ക​ര​ണം. ഇ​ത് ത​ള്ളി​യാ​ണ് വി​വേ​കി​ന്‍റെ പ്ര​തി​ക​ര​ണം. വളരെ കാലങ്ങളായി ഡൽഹി മുഖ്യമന്ത്രി കേജരിവാൾ പറയുന്നതും ഒത്തുചേർത്തു വായിച്ചാൽ വോട്ടിങ് മെഷീനുകൾ ഒഴിവാക്കേണ്ടത് തന്നെയോ എന്ന് ജനം തീരുമാനിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിത്തീരുമോ എന്നാണ് പലരുടെയും സംശയം.