സിനിമാ മേഖല ഉപേക്ഷിച്ച് ആത്മീയ ജീവിതം സ്വീകരിക്കുന്നതായി വ്യക്തമാക്കി നടി സന ഖാൻ. സമൂഹമാധ്യമങ്ങളിലൂടെയാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്. ഇന്ന് മുതൽ മനുഷ്യത്വത്തെ സേവിക്കാനും ദൈവത്തെ പിന്തുടരാനുമാണ് തീരുമാനമെന്നും താരം കുറിച്ചു.
‘മരണശേഷം എനിക്ക് എന്ത് സംഭവിക്കും എന്ന ചോദ്യത്തിനുള്ള ഉത്തരം ഞാൻഎന്റെ മതത്തിൽ തിരഞ്ഞു.
ലോകത്തിലെ ഈ ജീവിതം യഥാർത്ഥത്തിൽ മരണാനന്തര ജീവിതത്തിന്റെ മെച്ചപ്പെടുത്തലിനായിരിക്കണമെന്ന് ഞാൻ മനസ്സിലാക്കി. അടിമകൾ തന്റെ സ്രഷ്ടാവിന്റെ കല്പനയനുസരിച്ചു ജീവിക്കുകയും സമ്പത്തും പ്രശസ്തിയും തന്റെ ഏക ലക്ഷ്യമാക്കി മാറ്റാതിരിക്കുകയും ചെയ്താൽ നന്നായിരിക്കുമെന്ന് തിരിച്ചറിഞ്ഞു.
അതിനാൽ, ഇന്ന് മുതൽ, വെള്ളിവെളിച്ചത്തിലെ ജീവിതശൈലിയോട് വിടപറയാനും മാനവികതയെ സേവിക്കാനും എന്റെ സ്രഷ്ടാവിന്റെ കൽപ്പനകൾ പാലിച്ച് ജീവിക്കാനും ഞാൻ തീരുമാനിച്ചു.’ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ താരം വ്യക്തമാക്കുന്നു.
Leave a Reply