മലയാളം യുകെ സ്‌പെഷ്യല്‍.
ഞാന്‍ മായാറാണി. ഞാന്‍ തന്നെയാണ് മുകളില്‍ പറഞ്ഞ അദ്ധ്യാപിക.
ഫോക്കസ് ഏരിയ മനസ്സില്‍ ധ്യാനിച്ചു മോഡല്‍ എക്‌സാം ന്റെ കൂടെപ്പിറപ്പായിരിക്കണേ question paper എന്ന് പ്രാര്‍ത്ഥിച്ചു കൃത്യം 9.30am നു ഹാളിലെത്തി. 20 പേരുള്ള റൂമില്‍ 10 പേരുണ്ട്. ബാക്കി ഉള്ളവന്മാര്‍ക്കൊക്കെ കോറോണാ പിടിച്ചോ ആവോ..???
ഉള്ളതാകട്ടെ….! അബ്‌സെന്റിസ് നെ കാത്തു 15 min പോയെങ്കിലും ഒരുത്തനേം കണ്ടില്ല….
9.45am ചോദ്യപേപ്പര്‍ പൊട്ടിക്കുമ്പോള്‍ 10 എണ്ണം മിച്ചം ഉണ്ടല്ലോ…!
വിശാലമായി വായിക്കാം എന്ന സന്തോഷം ആയിരുന്നു ഉള്ളില്‍.. ഒന്നാമത്തെ ചോദ്യം തന്നെ അങ്ങ് ഇഷ്ടപെട്ടൂ…. പിന്നെ ഷോര്‍ട്ടസ്‌റ് ഡിസ്റ്റന്‍സും, മാട്രിക്‌സും,എല്‍ പി പി ഒക്കെ കണ്ടപ്പോള്‍ മനസ്സില്‍ ലഡ്ഡു പൊട്ടി… എല്ലാവനും രക്ഷപെടും. ഇത്തവണയും 100%.. ഹോ ആശ്വാസം ആയി… ആശ്വസിക്കുന്നതിനിടയില്‍ ബാക്കിയുള്ള എല്ലാ സുന്ദരകുട്ടന്മാരും (തലമുടി എന്റെ മുടിയെക്കാള്‍ നീളം, ഷര്‍ട്ട് മാത്രം യൂണിഫോം ) എത്തി…
10 am നു എന്റെ വക ഒരു ഉപദേശം… ചുമ്മാ ഇരിക്കട്ടെ.. ‘ എല്ലാരും കഴിയുന്നത്ര ചോദ്യങ്ങള്‍ അറ്റന്‍ഡ് ചെയ്യണം.. ഒന്നും അറിയില്ലെങ്കില്‍ ചോദ്യത്തില്‍ കാണുന്ന എന്തെങ്കിലും ഒക്കെ എഴുതണം.. ഒട്ടും സമയം കളയണ്ട.. വേഗം തുടങ്ങിക്കോ ‘… എന്റെ വാക്കുകള്‍ അവരെ ലഹരി പിടിപ്പിച്ചു????… പിന്നെ കണ്ടകാഴ്ച രസകരമാണ്… 5 ഓ 6 ഓ പേരൊഴികെ ബാക്കി ഉള്ളവര്‍ answer ഷീറ്റ് നെ പ്രണയിച്ചു കൊണ്ട് അതിനെ കെട്ടിപ്പിടിച്ചു അങ്ങ് കിടന്നു… ഞാന്‍ അറിയാവുന്ന പ്രാര്‍ത്ഥനകളും നമസ്‌കാരങ്ങളും ഒക്കെ ചൊല്ലി അങ്ങോട്ടും ഇങ്ങോട്ടും നടപ്പ് ആരംഭിച്ചു… കോപ്പി അടിക്കാന്‍ പോലും ഒരുത്തനും എഴുന്നേറ്റില്ല… അരമണിക്കൂര്‍ കഴിഞ്ഞു… .. ചിലര്‍ ഗാഡനിദ്രയില്‍ ആയിട്ടുണ്ട്…
‘എനിക്ക് എന്തിന്റെ കേടാരുന്നു ‘ എന്ന സ്റ്റിക്കര്‍ ഇടാന്‍ തോന്നി… ഇവനെ ഒക്കെ ഉപദേശിക്കാന്‍ തോന്നിയ എനിക്ക് അവിടുത്തെ അദ്ധ്യാപകരോട് എന്തെന്നില്ലാത്ത ബഹുമാനം തോന്നി…. അറിയാതെ ഒപ്പിട്ടുപോയ 4 അഡിഷണല്‍ ഷീറ്റ് ഉണ്ട് കൈയ്യില്‍…. ഇത് ആര്‍ക്കു കൊടുക്കും….. ഒരു പണിം ഇല്ലാതെ ഒരു മണിക്കൂര്‍….
11 am ആയപ്പോള്‍ ഞാന്‍ മനസ്സില്‍ തോന്നിയ കാര്യം ഉറക്കെ വിളിച്ച് പറഞ്ഞു… ‘ ഒരു ഫോട്ടോ എടുക്കാന്‍ സാധിച്ചിരുന്നെങ്കില്‍ പരീക്ഷ ഹാളില്‍ ബോധംകെട്ടുറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ എന്ന അടികുറുപ്പോടെ പ്രിന്‍സിപ്പാളിനു കൊടുക്കാമായിരുന്നു ‘… എന്തോ ഒച്ചകേട്ടു കുറേപേര്‍ ഞെട്ടി എഴുനേറ്റു.. ബാക്കി ഉള്ള രണ്ടുപേര്‍ കൂര്‍ക്കം വലിക്കാന്‍ സാധ്യത ഉണ്ടെന്നു തോന്നി… തട്ടിമുട്ടി എഴുനേല്‍പ്പിച്ചു… രാവിലെ കിടക്കപ്പായയില്‍ നിന്നും എഴുന്നേറ്റാല്‍ ഇതിലും വൃത്തി ഉണ്ടാവും….
ഉണര്‍ന്നവരെല്ലാം എനിക്ക് വേണ്ടി അരമണിക്കൂര്‍ എഴുതി… എന്റെ അഡിഷണല്‍ ഷീറ്റ് അപ്പോളും ആരുടെ എങ്കിലും അടുത്തെത്താന്‍ കൊതിച്ചുകൊണ്ടിരുന്നു…. 11.30 ആയപ്പോള്‍ തന്നെ പേപ്പര്‍ കൂട്ടികെട്ടിയ ഇവന്മാരെ ജയിപ്പിക്കനാണല്ലോ ഇനി വാല്യൂയേഷന്‍ ഇല്‍ നമ്മുടെ പെടാപ്പാട്….
ഏതായാലും അവസാനത്തെ ‘ഇഞ്ചുരി ടൈമിയില്‍ ‘ എന്റെ 4 അഡിഷണല്‍ ഷീറ്റ് ചിലവായ സന്തോഷത്തില്‍ പരീക്ഷ അവസാനിപ്പിച്ചു പേപ്പര്‍ കൈമാറി…
സ്വന്തം സ്‌കൂളിലെ സുന്ദരകുട്ടന്മാരില്‍ കലം ഉടക്കാന്‍ സാധ്യത ഉള്ളവനെ ആദ്യം വാട്‌സ് അപ്പ് ഇല്‍ മെസ്സേജ് ഇട്ട് അന്വേഷിച്ചു… അവന്റെ മറുപടി ‘ മിസ്സേ പൊളിച്ചു ഞാന്‍… രണ്ടു അഡിഷണല്‍ ഷീറ്റ് വാങ്ങി… 12 മണിവരെ എഴുതി.’… ഞാന്‍ പുളകം കൊണ്ടു… ഒന്നുകൂടി വ്യക്തമായി ചോദിച്ചു… ‘ ഞാന്‍ പറഞ്ഞ ഷോര്‍ട്‌സ്‌റ് ഡിസ്റ്റന്‍സും, ഗ്രാഫും, മാട്രിക്‌സ് ഉം നീ ചെയ്തല്ലോ അല്ലെ ‘
….ഉടന്‍ ഒരു വോയിസ് നോട്ട് ‘ എന്റെ മിസ്സേ ഉത്തരം ഒന്നും എനിക്ക് അറിയില്ലായിരുന്നു… ഞാന്‍ ചോദ്യങ്ങള്‍ മുഴുവന്‍ ഭംഗിയായി എഴുതി വച്ചിട്ടുണ്ട് ‘..എന്തൊക്കെ ആയിരുന്നു രണ്ടുമാസം ആയിട്ട് .ഓണ്‍ലൈന്‍ പഠിപ്പിക്കുന്നു.. വീഡിയോ അയക്കുന്നു.. സ്‌പെഷ്യല്‍ ക്ലാസ്സെടുക്കുന്നു.. ഒടുക്കം പവനായി ശവമായി..എന്റെ എക്‌സാംഹാളില്‍ ഗാഡ്ഢനിദ്രപ്രാപിച്ച ലെവനോ അതോ ഇവനോ മഹാന്‍…. താടിക്ക് കൈയും കൊടുത്തിരിക്കുന്ന സ്റ്റിക്കര്‍ ഉടന്‍ പോസ്റ്റ് ചെയ്തു ഞാന്‍ വണ്ടി തിരിച്ചു. ശുഭം.
മായാറാണി.
Leave a Reply