മലയാളം യുകെയുടെ രണ്ടാമത് വാര്‍ഷീകത്തോട് അനുബന്ധിച്ച് ലെസ്റ്ററില്‍ വെച്ചു നടത്തപ്പെടുന്ന മലയാളം യുകെ എക്‌സല്‍ അവാര്‍ഡ് നൈറ്റിന്റെ ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. ബ്രിട്ടണിലെ പ്രമുഖ മലയാളി സംഘടനയായ ലെസ്റ്റര്‍ കേരള കമ്യൂണിറ്റിയാണ് (LKC) മലയാളം യുകെ എക്‌സല്‍ അവാര്‍ഡ് നൈറ്റിന് ആതിഥേയത്വം വഹിക്കുന്നത്. LKC ഭാരവാഹികളും മലയാളം യുകെയുടെ പ്രതിനിധികളും പ്രോഗ്രാം നടക്കുന്ന മെഹര്‍ സെന്ററില്‍ കഴിഞ്ഞ ദിവസം ഒത്തുകൂടി അവാര്‍ഡ് നൈറ്റിന്റെ പുരോഗതികള്‍ വിലയിരുത്തി.
രണ്ടായിരത്തോളം ആസ്വാദകരെ വളരെ സൗകര്യത്തോടെ ഉള്‍ക്കൊള്ളിക്കാന്‍ പറ്റുന്ന ലെസ്റ്ററിലെ മഹര്‍ സെന്റര്‍ ഇത്തരം പരിപാടികള്‍ക്കുള്ള ബ്രിട്ടണിലെ മികച്ച ഓഡിറ്റോറിയങ്ങളില്‍ ഒന്നാണ്. മലയാളം യുകെ മെഹര്‍ കമ്മൂണിറ്റി സെന്ററില്‍ ഒരുക്കുന്ന ആധുനീക ലൈറ്റിംഗ് സൗണ്ടിംഗ് സംവിധാനങ്ങള്‍ പരിപാടികളുടെ മനോഹാരിത വര്‍ദ്ധിപ്പിക്കും എന്നത് തീര്‍ച്ചയാണ്. അതി വിശാലമായ സ്റ്റേജും മികച്ച ഗ്രീന്‍ റൂമുകളും മെഹര്‍ സെന്ററിന്റെ പ്രത്യേകതയാണ്. ആസ്വാദകര്‍ക്ക് പരിപാടികള്‍ ആസ്വദിച്ചു കൊണ്ടു തന്നെ രുചികരവും ആസ്വാദ്യകരവുമായ വിഭവങ്ങള്‍ ആസ്വദിക്കുവാനുള്ള അവസരം മെഹര്‍ സെന്ററില്‍ ഒരുക്കിയിട്ടുണ്ട്. മുന്നൂറ്റമ്പതോളം കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാമെന്നുള്ളത് മെഹര്‍ സെന്ററിന്റെ മറ്റൊരു സവിശേഷതയാണ്.
എല്‍കെസി ഭാരവാഹികളും മലയാളം യു കെ പ്രതിനിധികളും ഇത് വരെയുള്ള ഒരുക്കങ്ങളില്‍ സംതൃപ്തി രേഖപ്പെടുത്തി. മലയാളം യുകെ ന്യൂസ് ഡയറക്ടര്‍മാരായ ബിന്‍സു ജോണ്‍, ഷിബു മാത്യു, ജോജി തോമസ്, ബിനോയ് ജോസഫ്, ബിനുമോന്‍ മാത്യു എന്നിവരും ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ച് രാജേഷ് ജോസഫ്, ടെല്‍സ് മോന്‍, ജോസ് തോമസ്, സോണി ജോര്‍ജ്ജ്, അലന്‍ മാര്‍ട്ടിന്‍ തുടങ്ങിയവരും മീറ്റിംഗില്‍ പങ്കെടുത്തു.
മെയ് പതിമൂന്നാം തീയതി ഉച്ചതിരിഞ്ഞ് 1 മണിക്ക് ആരംഭിക്കുന്ന മലയാളം യു കെ എക്‌സല്‍ അവാര്‍ഡ് നൈറ്റിന് സാമൂഹിക സാംസ്‌ക്കാരിക സിനിമാ രംഗത്തുള്ള പ്രമുഖര്‍ പങ്കെടുക്കുന്നതായിരിക്കും. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രതിഭകളെ കോര്‍ത്തിണക്കിയാണ് വിവിധ കലാപരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. എക്‌സല്‍ അവാര്‍ഡ് നൈറ്റിനോട് അനുബന്ധിച്ച്, ബ്രിട്ടണിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള മലയാളി സമൂഹത്തില്‍ നിന്ന് വളരെ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മലയാളം യുകെ എക്‌സല്‍ അവാര്‍ഡ് നൈറ്റ് ഒരു ജനകീയ ഉത്സവമാക്കാനുള്ള ഒരുക്കത്തിലാണ് ബ്രിട്ടണിലെ മലയാളി സമൂഹവും ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയും.
അവാര്‍ഡ് നൈറ്റ് നടക്കുന്ന കമ്മൂണിറ്റി സെന്ററിന്റെ അഡ്രസ്
Maher Centre,
15 Ravensbridge Drive,
Leicester,
LE4 OBZ
Leave a Reply