എക്സിറ്റർ: അംഗങ്ങളുടെ സഹകരണവും ആവേശവും സംഘാടക മികവും കൊണ്ടും എക്സിറ്ററിലെ മലയാളി കൂട്ടായ്മകളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും സുന്ദരമായൊരു ആഘോഷ രാവിനാണ് ശനിയാഴ്ച കോൺ എക്സയഞ്ച് ഹാൾ സാക്ഷ്യം വഹിച്ചത്.

ക്രിസ്തുമസ് പാപ്പയെ ആനയിച്ചു കൊണ്ട് വൈകുന്നേരം ആറു മണിക്ക് ആരംഭിച്ച കിസ്തുമസ് – പുതുവത്സര രാവിന്റെ ആഘോഷങ്ങൾ സെക്രട്ടറി അമൃത ജെയിംസിന്റെ കൃതജ്ഞതാ പ്രകാശനത്തോടെ സമാപിക്കുമ്പോൾ സമയം പാതിരാവു കഴിഞ്ഞിരുന്നു.

തോരാത പെയ്തു കൊണ്ടിരുന്ന മഴയും കഠിനമായ തണുപ്പും ദീർഘമായ രാത്രിയും കൊണ്ട് മരവിച്ച പോയ മലയാളി മനസ്സിന് തീ പടർത്തുന്ന മണിക്കൂറുകളായിരുന്നു. കോമഡി ഉത്സവം ഫ്രയിം അരുൺ കോശി എക്സിറ്റർ കേരള കമ്മ്യൂണിറ്റി അംഗങ്ങൾക്കായി സമ്മാനിച്ചത്. രണ്ടു മണിക്കൂറോളമാണ് കുട്ടികളും യുവാക്കളും അടങ്ങിയ അംഗങ്ങൾ കോശി നയിച്ച ഡി.ജെ രാവിൽ ആടി തിമർത്തത്. നല്ലൊരു സ്റ്റേജും ഗ്യാലറിയും നൃത്തചുവടുകൾക്കായി വിശാലമായ സ്ഥലവും അടങ്ങിയയൊരു ഹാൾ ഒരുക്കിയ സംഘടന നേതൃത്വം തീർച്ചയായും അഭിനന്ദനാർഹർ തന്നെ.

പ്രസിഡന്റ് രാജേഷ് ജി നായരുടെ അധ്യക്ഷത്തയിൽ ചേർന്ന യോഗത്തിൽ ചെയർമാൻ ബാബു ആന്റണി ഏവരേയും ആഘോഷ രാവിലേക്ക് സ്വാഗതം ചെയ്തു. തുടർന്ന് മയൂര ഡാൻസ് ക്ലാസ്സ് ടീച്ചർ രമ്യാ മനുവും ധന്യാ ഓസ്റ്റ്യനും അണിയിച്ചൊരുക്കിയ കുട്ടികളടക്കമുള്ളവരുടെ നയന മനോഹരമായ നൃത്ത ചുവടുകൾ കാണികൾ ആവേശപൂർവ്വമാണ് സ്വീകരിച്ചത്. അവരോടൊപ്പം തന്നെ ഈകെസി യുടെ മറ്റു അനുഗ്രഹീത കലാപ്രതിഭകളും ആസ്വാദകരെ വിസ്മയിപ്പിക്കുന്ന പ്രകടനങ്ങളാണ് കാഴ്ച വച്ചത്.

മെയ് വഴക്കവും വേഗത കൊണ്ടും ബോളിവുഡ് ഡൻസറുമാരെയും വെല്ലുന്ന റോസാന ഷിബു – മെറിൻ ഷിബു സഹോദരിമാരുടെ നടന മാധുരിമ ശ്വാസമടക്കി തന്നെയാണ് ഒരോരുത്തരും ആസ്വദിച്ചത് എന്നു തന്നെ പറയാം. യൂടൂബ് ബ്ലോഗർ കൂടിയായ ജാൻ മരിയുടെ നേതൃത്വത്തിൽ അരങ്ങേറിയ നാടിന്റെ ഗൃഹാതുരം ഉണർത്തുന്ന ഡാൻസ് ഫ്യൂഷനും സദസ്സ് ഹർഷാരവത്തോടെയാണ് സ്ഥീകരിച്ചത്.

ഈകെസിയുടെ നേതൃത്വത്തിൽ ആരംഭിച്ച എക്സിറ്റർ ഫുഡ്ബോൾ ക്ലബിന്റെ ജേഴ്സി പ്രകാശനവും ഈയവസരത്തിൽ നടത്തുകയമുണ്ടായി. ചെറിയ കാലം കൊണ്ട് ക്ലബ് നേടിയ നേട്ടങ്ങളെ കുറിച്ചു കൺവീനർ സിജോ ജോർജ് അംഗങ്ങളോട് വിവരിച്ചു.

സാധാരണ മലയാളി ആഘോഷങ്ങളിൽ നിന്നും വിഭിന്നമായി നല്ലൊരു ഫ്രൊഫഷൻ ടച്ചും ഒത്തുരുമയും സമയക്ലിപ്തതയും ട്രഷറർ അഭിനവ് തോമസിന്റെ നേതൃത്വത്തിലുള്ള സ്വാഗതസംഘത്തിന്റെ അംഗങ്ങളെ സ്വീകരിക്കുന്നതു മുതൽ ദൃശ്യമായിരുന്നു. പ്രോഗ്രം കൺവീനർ ജിനോ ബോബി, വേദിയെ സദാസമയവും ചലനാത്മകമായി നയിച്ച അവതാരകൻ റോജിൻ പാറമുണ്ടേൽ, ശബ്ദവും വെളിച്ചവും നിയന്ത്രിച്ച പീറ്റർ ജോസഫ്, കമ്മറ്റിയംഗളായ അരുൺ പോൾ, സെബാസ്റ്റ്യൻ സ്കറിയ, ജിജോ ജോർജ് , സിജോ ജോർജ്, എസ്. ആദിത്യൻ തുടങ്ങിയവരുടെ നിസ്തുലമായ സഹകരണം എടുത്തു പറയേണ്ടതു തന്നെ.

https://www.facebook.com/share/p/wbo7rbQShXJhDueV/

വിഭവ സമൃദ്ധമായ ഭക്ഷണത്തിനു അല്പ നേരെത്തെ തന്റെ ഫിലിം സ്റ്റാറുകളുടെ ശബ്ദാനുകരണത്തിനു ശേഷം അരുൺ കോശി വേദി പൂർണ്ണമായി ഡിജെയിലേക്കായി മാറ്റി. അത്യാധുനിക ശബ്ദ വെളിച്ച സംവിധാനങ്ങളുടെ സഹായത്താൽ അരുൺ കോശിയുടെ മാസ്മരിക പ്രകടനത്തിൽ രണ്ടു മണിക്കൂറോളം തുടർച്ചയായി അക്ഷരാർത്ഥത്തിൽ അംഗങ്ങൾ പ്രായമായഭേദ വിത്യാസമില്ലാതെ ആടി തിമർക്കുകയായിരുന്നു. ഏകസിറ്ററിലെ ആദ്യകാല മലയാളികൾക്ക് ഏവർക്കും പറയാനുണ്ടായിരുന്നത് ഇതു പോലൊരു അനുഭവം അവരുടെ എക്സിറ്റർ ജീവിതത്തിൽ ഉണ്ടായിട്ടില്ല എന്നു തന്നെയായിരുന്നു. ക്ലീനിങ്ങും മറ്റും കഴിഞ്ഞ് കമ്മറ്റിയംഗങ്ങളും കൂട്ടരും ഏപ്രിൽ 13 ന് നടക്കുന്ന വിഷു ഈസ്റ്റർ ഈദ് ആലോഷങ്ങൾ കൂടുതൽ വാർണ്ണാഭമാക്കണമെന്ന ആഗ്രഹത്തോടെ ഹാൾ വിട്ടിറങ്ങുമ്പോൾ സമയം രണ്ടു മണി കഴിഞ്ഞിരുന്നു.

https://m.facebook.com/story.php?story_fbid=1888870268235270&id=61551762731737&sfnsn=scwspwa