ന്യൂസ് ഡെസ്ക്. മലയാളം യുകെ

പ്രശസ്ത ചിത്രകാരനും യുകെ മലയാളിയുമായ ഫെർണാണ്ടസ് വർഗ്ഗീസ് വരച്ച ചിത്രങ്ങളുടെ പ്രദർശനം സ്കോട്ട് ലാൻ്റിൽ നടക്കും. സ്കോട്ട് ലാൻ്റിലെ അസ്സോസിയേഷനുകളുടെ അസ്സോസിയേഷനായ യുണൈറ്റഡ് സ്കോട്ട് ലാൻ്റ് മലയാളി അസ്സോസിയേഷനും (യുസ്മ) സഹ അസ്സോസിയേഷനായ ലിവിംഗ്സ്റ്റൺ മലയാളി കമ്മ്യൂണിറ്റിയും (LMC) സംയുക്തമായി സംഘടിപ്പിക്കുന്ന സിംഫണി 23 ലാണ് ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത്.

മാർച്ച് 25 ശനിയാഴ്ച്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് ലിവിംഗ്സ്റ്റണിലെ റിവർസൈഡ് പ്രൈമറി സ്കൂൾ ഹാളിലാണ് സിംഫണി 23 അരങ്ങേറുന്നത്. യുസ്മയുടെ ചാരിറ്റി പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് ശേഖരണാർത്ഥം സ്കോട്ട് ലാൻ്റിലെയും ഇംഗ്ലണ്ടിലേയും പ്രശസ്തരായ മുപ്പതോളം ഗായകരെ അണിനിരത്തി നടത്തുന്ന സംഗീത വിരുന്ന് സിംഫണി 23ന് ആതിഥേയത്വം വഹിക്കുന്നത് ലിവിംഗ്സ്റ്റ മലയാളി കമ്മ്യൂണിറ്റിയാണ്.

ഡോ. സൂസൺ റോമൽ

ചിത്രകാരൻ എന്ന നിലയിൽ യുസ്മയുടെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് പിൻതുണ കൊടുക്കുകയാണ് ഫെർണാണ്ടസ്. മലയാളികൾ കണ്ടു മറഞ്ഞ ഇരുപതിൽപ്പരം ചിത്രങ്ങളാണ് പ്രദർശനത്തിനെത്തുന്നത്. കൂടാതെ പ്രദർശനത്തിനെത്തുന്ന വ്യക്തികളുടെ ചിത്രങ്ങൾ ആവശ്യാനുസരണം വരച്ച് അവരുടെ മേൽവിലാസത്തിൽ എത്തിച്ചു കൊടുക്കും. അതിന് ഒരു നിശ്ചിത തുക ഈടാക്കുന്നുണ്ട്. അങ്ങനെ കിട്ടുന്ന തുക യുസ്മയുടെ ചാരിറ്റി അക്കൗണ്ടിലേയ്ക്ക് കൈമാറാനാണ് ഫെർണാണ്ടെസിൻ്റെ തീരുമാനം. ഈ തീരുമാനത്തെ ഇരുകൈയ്യും നീട്ടിയാണ് യുസ്മ സ്വീകരിച്ചിരിക്കുന്നത്.

മലയാളം യുകെ ന്യൂസിൻ്റ 2022 ലെ മികച്ച ചിത്രകാരനുള്ള അവാർഡ് ഫെർണാണ്ടസ് വർഗ്ഗീസിനെ തേടിയെത്തിയിരുന്നു. ഇംഗ്ലണ്ടിലെ ഏറ്റവും വലിയ അസ്സോസിയേഷനായ യുക്മയുടെ നാഷണൽ കലാമേള 2021 ൻ്റെ ലോഗോ മൽസര വിജയിയുമായിരുന്നു. കൂടാതെ പ്രാദേശീക അസ്സോസിയേഷനുകളുടെ ചിത്രരചനാ മത്സരങ്ങളിൽ തുടർച്ചയായി വിജയിക്കുകയും ചെയ്തിരുന്നു.

പെൻസിൽ ഡ്രോയിംഗ് കാലഹരണപ്പെട്ടു പോകുന്ന കാലഘട്ടത്തിലാണ് ഫെർണാണ്ടസ് വർഗ്ഗീസിൻ്റെ തുടക്കം. മലയാളികൾ കണ്ടു മറഞ്ഞതും നിലവിൽ ജീവിച്ചിരിക്കുന്നതുമായ വ്യക്തിത്വങ്ങളാണ് ഫെർണാണ്ടസിൻ്റെ ചിത്രങ്ങളിലധികവും. 2020ൽ ചാരിറ്റി വാക്കിലൂടെ 32 മില്യൻ പൗണ്ട് സ്വരൂപിച്ച് എൻഎച്ച്എസിന് നൽകിയ ടോം മൂറായിരുന്നു ഫെർണാണ്ടസിൻ്റെ വിരൽതുമ്പിൽ വിരിഞ്ഞ ആദ്യം ചിത്രം. ലോക പ്രശക്തരായ ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ നിരവധി വ്യക്തിത്വങ്ങൾ ഫെർണാണ്ടെസിൻ്റെ ഗാലറിയിൽ ഉണ്ട്. ഏറ്റവും ഒടുവിൽ, ഒരു കാലഘട്ടത്തിന് മുഴുവൻ കാവലായി നിന്ന സൂര്യനസ്തമിക്കാത്ത ബ്രിട്ടൻ്റെ സ്വന്തം എലിസബത്ത് രാജ്ഞിയുടെ ചിത്രവും ഫെർണാണ്ടസ് വരച്ച് എൻഎച്ച്എസിന് കൈമാറി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തീർന്നില്ല ചിത്രരചനയെ സ്നേഹിക്കുന്ന നിരവധിയാളുകളാണ് സ്വന്തം ചിത്രങ്ങൾ പെൻസിലിൽ വരച്ച് വെള്ള പേപ്പറിൽ കാണ്ടാസ്വദിക്കാൻ ഫെർണാണ്ടസിനെ സമീപിച്ചു കൊണ്ടിരിക്കുന്നത്. ചിത്രരചനയിൽ തിരക്കായ ഫെർണാണ്ടസ് വരച്ച കൂടുതൽ ചിത്രങ്ങൾ യൂറോപ്പ് മലയാളികൾ കാണാനിരിക്കുന്നതേയുള്ളൂ..

സ്കോട്ട് ലാൻഡിലങ്ങോളമിങ്ങോളമുളള മലയാളീ ഗായിക ഗായകന്മാർക്കൊപ്പം യുകെയിലെ അറിയപ്പെടുന്ന ഗായകരും ഒന്നിച്ചണിചേരുന്ന ഈ സംഗീതനിശ ,സർഗ്ഗ സംഗീതത്തിന്റെ വർണ്ണ വിസ്മയങ്ങൾ ചാലിച്ചെഴുതിയ അവിസ്മരണീയമായ മുഹൂർത്തങ്ങൾ സമ്മാനിക്കുന്നതിന് സാക്ഷ്യം വഹിക്കുവാൻ എല്ലാ സംഗീതാസ്വാദകരേയും “സിംഫണി 23 “ലേയ്ക്ക് സഹർഷം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

ഇത് ഒരു ചാരിറ്റി ഫണ്ട് റൈസിംഗ് പ്രോഗ്രാം ആയതുകൊണ്ട് തന്നെ പ്രവേശനം ടിക്കറ്റ് മൂലമാണ് നിയന്ത്രിച്ചിരിക്കുന്നത്. (Entrance fee not included for food). ഫുഡ് സ്റ്റാളുകളിൽ നിന്നും വിവിധ തരത്തിലുള്ള ഭക്ഷണങ്ങൾ കുറഞ്ഞ നിരക്കിൽ ലഭിക്കുന്നതാണ്.

മലയാളം യുകെ ന്യൂസാണ് സിംഫണി 23 ൻ്റെ മീഡിയാ പാട്ണർ.

സിംഫണി 23 ൻ്റെ കൂടുതൽ വിവരങ്ങൾക്ക് :-

Mobile # 07846411781
Venue:-
Riverside Primary School
Livingston
EH54 5BP

Tickets are available at the venue:-
ADULT VIP (10yrs +) = £15
CHILD VIP (4 – 9) = £8
ADULT EXE = £10
CHILD EXE = £5