ലോക്​സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിലെ ആദ്യഫലസൂചനകൾ പുറത്തുവരുമ്പോൾ ലീഡ് വിടാതെ കൈപ്പിടിയിലൊതുക്കുകയാണ് എൻ.ഡി.എ. എന്നാൽ, കഴിഞ്ഞ തവണത്തേതിനേക്കാൾ ബഹുദൂരം പിറകിലാണ്. ഒരുവേള മൂന്നൂറ് സീറ്റിൽ ലീഡ് നേടിയ അവർ ഇപ്പോൾ 290ൽ എത്തി. ഒട്ടും പിറകിലല്ല ഇന്ത്യാ സഖ്യം. അവർ 220 സീറ്റിൽ ലീഡ് ഉറപ്പാക്കിക്കഴിഞ്ഞു. വാരണാസിയിൽ ആദ്യം പിറകിൽ പോയ പ്രധാനമന്ത്രി നരേന്ദ്ര മോദി ലീഡ് തിരിച്ചുപിടിച്ചു. രാഹുൽ ഗാന്ധി ഉത്തർ പ്രദേശിലെ റായ്ബറേലിയിലും വയനാട്ടിലും മികച്ച ലീഡ് ഉറപ്പാക്കി.

രാജ്യത്തെ 543 ലോക്സഭാ സീറ്റുകളിൽ ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ. 293 സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്നു. ഇന്ത്യ സഖ്യം 228 സീറ്റുകളിൽ മുന്നിൽ.

രാജ്യത്ത് വോട്ടെണ്ണൽ പുരോ​ഗമിക്കുന്നു. മഹാരാഷ്ട്രയിലും യു.പി.യിലും ഇഞ്ചോടിഞ്ച് പോരാട്ടം. കർണാടകയിൽ എൻ.ഡി.എ. മുന്നേറുന്നു.

ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ കങ്കണ റണൗട്ട് മുന്നിൽ. 30,254 വോട്ടുകൾക്ക് മുന്നിൽ.

ഉത്തർപ്രദേശിൽ ഇന്ത്യ സഖ്യം മുന്നിട്ട് നിൽക്കുന്നു. 42 സീറ്റുകളിൽ ഇന്ത്യ സഖ്യത്തിന്റെ മുന്നേറ്റം. എൻ.ഡി.എ പിന്നിൽ.

ദേശീയതലത്തിൽ ലീഡ് തിരികെ പിടിച്ച് എൻ.ഡി.എ. 310 സീറ്റുകളിൽ മുന്നിൽ. ഇന്ത്യ സഖ്യം 212 സീറ്റുകളിൽ മുന്നേറുന്നു.

വാരാണസിയിൽ വീണ്ടും മോദി മുന്നിൽ. 9066 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു.

ഇന്ത്യ സഖ്യവും എൻ.ഡി.എയും ഒപ്പത്തിനൊപ്പം. എൻ.ഡി.എ. സഖ്യം 270 സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്നു. ഇന്ത്യ സഖ്യം 250 സീറ്റുകളിൽ മുന്നേറുന്നു.

അമേഠിയിൽ സ്മൃതി ഇറാനി പിന്നിൽ

എൻ.ഡി.എ മുന്നണിയും ഇന്ത്യ സഖ്യവും ഒപ്പത്തിനൊപ്പം. എൻ.ഡി.എ. സഖ്യവും ഇന്ത്യ മുന്നണിയും 244 സീറ്റുകളിൽ മുന്നേറുന്നു.

ആദ്യഫലസൂചനകൾ പുറത്തുവരുമ്പോൾ എൻ.ഡി.എ. സഖ്യം 179 സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്നു. ഇന്ത്യ സഖ്യം 84 സീറ്റുകളിൽ മുന്നിൽ.

158 സീറ്റുകളിൽ എൻ.ഡി.എ. മുന്നിൽ
62 സീറ്റുകളിൽ ഇന്ത്യ സഖ്യം മുന്നിൽ

543 ലോക്സഭാ സീറ്റുകളിൽ 542 സീറ്റുകളിലേക്കുള്ള വിധിയാണ് ചൊവ്വാഴ്ച തീരുമാനിക്കുന്നത്. സൂറത്തിൽ നേരത്തെ ബിജെപി എതിരില്ലാതെ വിജയിച്ചിരുന്നു.