സിംഗപ്പൂർ: കലാ, സാഹിത്യ മേഖലകളിലെ, മികച്ച പ്രവർത്തനങ്ങൾക്ക് അംഗീകാരമായി, മെട്രിക്സ് ഫിലിപ്പിനെ, സാമൂഹ്യ, സാംസ്‌കാരിക സംഘടനയായ, കലാ സിംഗപ്പൂർ, ഓണം ഫെസ്റ്റാ 2025, ആഘോഷത്തോട് അനുബന്ധിച്ചു, നടന്ന ചടങ്ങിൽ, സിംഗപ്പൂർ പാർലമെന്റ് അംഗവും, ഗ്രാസ് റൂട്ട് ആഡ്വൈസറുമായ, ശ്രി. ലീ ഹോങ് ചുവാങ് ബി. ബി. എം, മെമന്റോ നൽകി ആദരിച്ചു.
മെട്രിസിൻ്റെ, നിരവധി ലേഖനങ്ങൾ, കുറിപ്പുകൾ വിവിധ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. “നാടും മറുനാടും: (ഓർമ്മകൾ കുറിപ്പുകൾ), “ലൈഫ് ഈസ് ബ്യൂട്ടിഫുൾ” എന്നി ലേഖന സമാഹാരങ്ങൾ, “ഗലീലിയിലെ നസ്രത്” എന്ന യാത്രാ വിവരണപുസ്തകം സിംഗപ്പൂർ പ്രവാസി പബ്ലിക്കേഷൻ പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സിംഗപ്പൂർ പ്രവാസി എക്സ്പ്രസിന്റെ എഡിറ്റോറിയൽ അംഗവും, വിവിധ ഓൺ ലൈൻ പത്രങ്ങളിൽ സ്ഥിരമായി എഴുതുന്ന, കോട്ടയം, ഉഴവൂർ സ്വദേശിയായ മെട്രിക്സ് , വിവിധ സാമൂഹിക പ്രവർത്തനങ്ങൾ, ചെയ്യുന്നു. കലാ പ്രസിഡന്റ് ശ്രി. ഷാജി ഫിലിപ്പിനോടൊപ്പം കമ്മറ്റി അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
Leave a Reply