ബഗ്ദാദ്: ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകര സംഘടനയുടെ സ്വാധീനമേഖലയിലൂടെ പറക്കുമ്പോള്‍ ഇന്ധനടാങ്കിനു തകരാര്‍ സംഭവിച്ച യുദ്ധവിമാനത്തെ രക്ഷിച്ചത് ഇന്ധനം പകരാനെത്തിയ യുഎസ് വിമാനം. പറന്നിറങ്ങാനുള്ള സുരക്ഷിതസ്ഥാനമെത്തുവോളം എഫ് 16 യുദ്ധവിമാനത്തിനു തുടരെ ഇന്ധനമടിച്ച് ഇരുവിമാനങ്ങളും നടത്തിയതു സാഹസികപ്പറക്കല്‍.
എഫ് 16 വിമാനത്തില്‍ ഇന്ധനം തീര്‍ന്നതിനെത്തുടര്‍ന്നു യുഎസ് വ്യോമസേനയുടെ കെസി–135 സ്ട്രാറ്റോടാങ്കറുമായി ബന്ധിപ്പിച്ചപ്പോഴാണു പൈലറ്റ് ഗുരുതരമായ തകരാര്‍ കണ്ടെത്തിയത് – പതിനഞ്ചു മിനിറ്റ് നേരത്തേക്കു പറക്കാനുള്ള ഇന്ധനമേ ടാങ്കിന് ഉള്‍ക്കൊള്ളാനാകുന്നുള്ളൂ. ആ പതിനഞ്ചു മിനിറ്റ് കൊണ്ടു സുരക്ഷിതമായി പറന്നിറങ്ങാനുള്ള സ്ഥലമെത്തുകയുമില്ല.

നിര്‍ഭാഗ്യവാനായ എഫ് 16 പൈലറ്റ് പാരഷൂട്ടില്‍ ചാടി അയാളുടെ വിധിക്കു കീഴടങ്ങട്ടെയെന്നു കരുതി മടങ്ങിപ്പോരുന്നതിനു പകരം യുഎസ് സംഘം കരുതലോടെ അവസരത്തിനൊത്തുയര്‍ന്നു: ഓരോ പതിനഞ്ചു മിനിറ്റ് കൂടുമ്പോഴും ഇന്ധനം പകര്‍ന്നു നല്‍കി യുദ്ധവിമാനത്തിനൊപ്പം അവര്‍ കൂടെപ്പറന്നു. കഴിഞ്ഞ വര്‍ഷം നടന്ന അസാധാരണ സംഭവം എവിടെവച്ചായിരുന്നെന്നോ യുദ്ധവിമാനം ഏതു രാജ്യത്തിന്റേതായിരുന്നെന്നോയുള്ള വിവരം യുഎസ് സേന പുറത്തുവിട്ടിട്ടില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വിമാനത്തിനു തകരാര്‍ പറ്റിയാല്‍ പാരഷൂട്ട് സഹായത്തോടെ ചാടി രക്ഷപ്പെടുക മാത്രമാണു പൈലറ്റിനു മുന്നിലുള്ള പോംവഴിയെങ്കിലും ഭീകരസ്വാധീനമേഖലകളില്‍ അത് അതീവ അപകടകരമാകാം. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഐഎസ് ഭീകരര്‍ പുറത്തുവിട്ട വിഡിയോയില്‍ ചുട്ടുകൊല്ലപ്പെടുന്ന ജോര്‍ദാന്‍കാരനായ പൈലറ്റ് മുവാത്ത് അല്‍ കസയിസ്ബിയുടെ കാര്യത്തില്‍ സംഭവിച്ചത് അതാണ്.

സിറിയയിലെ ഐഎസ് സ്വാധീനമേഖലയിലൂടെ പറക്കുമ്പോള്‍ വിമാനത്തിനു തകരാര്‍ നേരിട്ടതോടെ പാരഷൂട്ട് ഉപയോഗിച്ചു ചാടിയ കസയിസ്ബിയെ ഭീകരര്‍ ബന്ദിയാക്കി വധിക്കുകയായിരുന്നു.