മലയാളം യുകെ ന്യൂസ് ബ്യുറോ
വരും വർഷങ്ങളിൽ നമ്മുടെ മുഖം എങ്ങനെ ആയിരിക്കും എന്നതാണ് ഇപ്പോൾ ഫെയ്സ് ആപ്പ് ചലഞ്ച്ലൂടെ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. പിയേഴ്സ് മോർഗൻ, മേവിൻ, റോഷലി ഹ്യൂസ്, തുടങ്ങിയ സെലിബ്രിറ്റികളും അവരുടെ ഫേസ് ആപ്പ് മേക്കോവറുകൾ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഈ ഫ്രീ ആപ്പിൻറെ മറ്റു വശങ്ങളെപ്പറ്റി ഉപയോക്താക്കൾ അറിയേണ്ടതുണ്ട് . നിങ്ങളൊരു ഐഫോൺ അല്ലെങ്കിൽ ആൻഡ്രോയ്ഡ് ഉപയോക്താവ് ആണെങ്കിൽ നിങ്ങളുടെ ചിത്രങ്ങളിൽ സ്വാധീനം ചെലുത്താൻ ആപ്പിന് കഴിയും. ആപ്പിനെ പ്രൈവസി പോളിസി പ്രകാരം നിങ്ങൾ അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങൾ കൈവശം വെക്കാൻ ആപ്പിന് കഴിയും.
ജോഷ്വാ നിസ്‌സി എന്ന ഡെവലപ്പറാണ് ട്വിറ്ററിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയപ്പോഴാണ് വിഷയം ആദ്യം ശ്രദ്ധയിൽപ്പെടുന്നത്.തന്റെ ലൈബ്രറിയിലെ മറ്റ് ഫോട്ടോകളും ഫെയ്സ്ആപ്പ് അപ്‌ലോഡ് ചെയ്യുന്നു എന്നതായിരുന്നു ട്വീറ്റ്. വിഡിട് ഭാർഗവ എന്ന മറ്റൊരു വ്യക്തിയും സമാനമായ രീതിയിൽ പ്രതികരിച്ചിരുന്നു. നമ്മുടെ ഡേറ്റ തേർഡ് പാർട്ടി പരസ്യദാതാക്കൾക്ക് നൽകുന്നുണ്ടെന്ന കാര്യം ആപ്പിന്റെ പ്രൈവസി പോളിസിയിൽ വെളിപ്പെടുത്തിയിട്ടുണ്ട് എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. എന്നാൽ ആപ് നിങ്ങളുടെ ഫോട്ടോ ലൈബ്രറി മുഴുവൻ പരതുന്നു എന്ന കാര്യം എല്ലാവരും സമ്മതിച്ചിട്ടില്ല.
ബാങ്ക് സ്റ്റേറ്റ്മെന്റ്കൾ അഡ്രസ്സുകൾ റെസിപ്റ്റുകൾ തുടങ്ങി പ്രധാനപ്പെട്ട വിവരങ്ങൾ ഫോണിൽ സൂക്ഷിക്കുന്നവർ ഇത്തരത്തിലുള്ള ആപ്പുകൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുമ്പോൾ കരുതൽ ആവശ്യമാണ്. മറ്റുള്ളവരുടെ വിവരങ്ങൾ നമുക്ക് ലഭിക്കില്ലെങ്കിലും നമ്മുടെ വിവരങ്ങൾ പരസ്യദാതാക്കൾക്ക് നൽകാൻ കഴിയും. എന്നാൽ എത്രമാത്രം വിവരങ്ങൾ ആപ്പ് സ്വീകരിച്ചിട്ടുണ്ട് എന്ന് ഉപയോഗിക്കുന്നവർക്ക് അറിയാനുള്ള ഒരു ഓപ്ഷൻ കൂടി ആപ്പിലുണ്ട് എന്നതാണ് ഒരു സന്തോഷവാർത്ത.
Leave a Reply