ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ്–ചെന്നൈ സൂപ്പര്‍ കിങ്സ് ഫൈനല്‍. അവസാന ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ചു. 148 റണ്‍സ് വിജയലക്ഷ്യം ഒരോവര്‍ ശേഷിക്കെ ചെന്നൈ മറികടന്നു. 50 റണ്‍സ് വീതം നേടിയ ഫാഫ് ഡുപ്ലെസിയും ഷെ്യന്‍ വാട്സണുമാണ് സൂപ്പര്‍ കിങ്സിന്റെ ജയം അനായാസമാക്കിയത്.

ആദ്യംബാറ്റുചെയ്ത ഡല്‍ഹി 9 വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെടുത്തിരുന്നു. 38 റണ്‍സെടുത്ത ഋഷഭ് പന്തും 27 റണ്‍സെടുത്ത കോളിന്‍ മണ്‍റോയുമാണ് ക്യാപിറ്റല്‍സിനെ ഭേദപ്പെട്ട സ്കോറില്‍ എത്തിച്ചത്. മറ്റാര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. രവീന്ദ്ര ജഡേജ, ഡ്വെയ്ന്‍ ബ്രാവോ, ഹര്‍ഭജന്‍ സിങ്, ദീപക് ചാഹര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഒന്നാം വിക്കറ്റില്‍ വാട്‌സണ്‍- ഫാഫ് സഖ്യം 81 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പിന്നാലെ എത്തിയവര്‍ അധികം ബുദ്ധിമുട്ടാതെ തന്നെ തന്നെ ചെന്നൈയെ വിജയത്തിലേക്ക് നയിച്ചു. സുരേഷ് റെയ്‌ന പതിനൊന്ന് റൺസും, ധോണി 9 റൺസും നേടി പുറത്തായി‍. ഡ്വെയ്ന്‍ ബ്രാവോയും, 20 റൺസ് നേടിയ അമ്പാട്ടി റായുഡുവും പുറത്താവാതെ നിന്നു. നാല് സിക്‌സും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു വാട്‌സണിന്റെ ഇന്നിങ്‌സ്. ഫാഫ് ഒരു സിക്‌സും ഏഴ് ഫോറും പായിച്ചു. ഡല്‍ഹിക്ക് വേണ്ടി ട്രന്റ് ബോള്‍ട്ട്, ഇശാന്ത് ശര്‍മ, അക്ഷര്‍ പട്ടേല്‍, അമിത് മിശ്ര എന്നിവര്‍ ഓരോ വിക്കറ്റ് നേടി.