ഷൂട്ടിങിനിടെ നടന്‍ ഫഹദ് ഫാസിലിന് പരിക്ക്. കെട്ടിടത്തിന് മുകളില്‍ നിന്ന് വീണതിനെ തുടര്‍ന്നാണ് പരിക്ക് പറ്റിയത്. താരത്തെ കൊച്ചിയിലെ സൗകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂക്കിനാണ് പരുക്ക് പറ്റിയിരിക്കുന്നത്. പരുക്ക് ഗുരുതരമല്ലെന്നാണ് സൂചന.
കഴിഞ്ഞദിവസം സിനിമ ഷൂട്ടിനിടെയായിരുന്നു താരത്തിന് അപകടം സംഭവിച്ചത്. മലയന്‍കുഞ്ഞിന്റെ ചിത്രീകരണം നടക്കുന്നതിനിടയിലായിരുന്നു അപകടം. മുകളില്‍നിന്ന് താഴേയ്ക്ക് കുതിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ ബാലന്‍സ് തെറ്റി ഫഹദ് താഴേയ്ക്ക് വീഴുകയായിരുന്നു.
ഇതേ തുടര്‍ന്ന് മൂക്കിന് ചെറിയ പൊട്ടല്‍ സംഭവിക്കുകയായിരുന്നു. മൂക്കിലുണ്ടായ പൊട്ടല്‍ പ്ലാസ്റ്റിക് സര്‍ജന്റെ നേതൃത്വത്തില്‍ തുന്നലിട്ടു. വിദഗ്ദ്ധ പരിശോധനയില്‍ ഗുരുതര പ്രശ്നങ്ങളൊന്നും കണ്ടില്ല. നിലവില്‍ ഫഹദ് ഫാസില്‍ ഹോസ്പിറ്റലില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേയ്ക്ക് പോയി.
ഒരാഴ്ചത്തെ വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മഹേഷ് നാരായണന്റെ തിരക്കഥയില്‍ ഫഹദിനെ നായകനാക്കി സജിമോന്‍ ഒരുക്കുന്ന ചിത്രമാണ് മലയന്‍കുഞ്ഞ്. ഫാസിലാണ് നിര്‍മ്മാതാവ്. ഏലൂരിനടുത്തുള്ള ഒരു ഓഡിറ്റോറിയത്തില്‍ സെറ്റിട്ടാണ് മലയന്‍കുഞ്ഞിലെ രംഗങ്ങള്‍ ചിത്രീകരിച്ചുകൊണ്ടിരുന്നത്.
Leave a Reply