ദശാബ്ദി നിറവില്‍ ആയ ഹെയര്‍ ഫീല്‍ഡ് മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് പുതുവര്‍ഷ ആഘോഷം ജനുവരി മുപ്പത് ശനിയാഴ്ച നടക്കും. യുകെയില്‍ എമ്പാടും കഴിവ് തെളിയിച്ച ഒരുപറ്റം കലാകാരന്‍മാരെ ഉള്‍പ്പെടുത്തി കലാ സന്ധ്യ എന്ന പേരിലാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. മുപ്പതാം തീയതി ശനിയാഴ്ച വൈകുന്നേരം അഞ്ചര മുതല്‍ ഹെയര്‍ ഫീല്‍ഡ് സെന്റ്‌മേരീസ് ചര്‍ച്ച് ഹാളിലാണ് പരിപാടികള്‍ നടക്കുക. അസോസിയേഷന്‍ പ്രസിഡന്റ് ജോയല്‍ കെ.മാത്യുവിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ഒട്ടേറെ വിശിഷ്ട വ്യക്തികള്‍ പങ്കെടുക്കും. ലൈവ് മ്യൂസിക്, ക്ലാസിക്, ആന്‍ഡ് സിനിമാറ്റിക് ഡാന്‍സുകള്‍, നാടകം, ഹാസ്യപരിപാടികള്‍ തുടങ്ങി ഒട്ടേറെ കലാപരിപാടികള്‍ ആഘോഷങ്ങള്‍ക്ക് നിറംപകരും. ആഘോഷ പരിപാടികളില്‍ പങ്കെടുക്കാന്‍ ഏവരെയും അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് വേണ്ടി സെക്രട്ടറി ജോമി ജോസഫ് സ്വാഗതം ചെയ്യുന്നു. പ്രസിഡന്റ് ജോയല്‍ കെ.മാത്യുവിനെ കൂടാതെ വൈസ് പ്രസിഡന്റ് ഷീബ പ്രവീണ്‍, അനു ജോഷി, റോയിവര്‍ഗീസ്, ഫിനില്‍തോമസ്, വിനോദ് നോബിള്‍, ബിജു എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്മിറ്റികളാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ