കുട്ടികളില്ലാത്ത ദമ്പതികളെ ചൂഷണം ചെയ്യുന്ന വ്യാജഡോക്ടറുടെ ദൃശ്യങ്ങള്‍ പുറത്ത്. ബിഹാറിലെ ഗ്രാമത്തില്‍ നിന്നുള്ള ഡോക്ടര്‍ ബാബ എന്നറിയപ്പെടുന്ന ഭഗതിന്റെ ചികിത്സാരീതിയാണ് സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. ദൈവികസിദ്ധികളുണ്ടെന്ന് പറഞ്ഞ് ബാബ എന്നാണ് നാട്ടുകാര്‍ ഭഗതിനെ വിളിക്കുന്നത്. ആശുപത്രികളെ ആശ്രയിക്കാന്‍ കഴിയാത്ത പാവപ്പെട്ട ജനങ്ങളാണ് ഭഗതിന്റെ ചികിത്സ തേടി എത്തുന്നത്. കുട്ടികളുണ്ടാകാത്ത സ്ത്രീകള്‍ക്ക് കുട്ടികളുണ്ടാകാനുള്ള ചികിത്സയെന്നു പറഞ്ഞാണ് ഭഗത് പാവപ്പെട്ടവരെ ആകര്‍ഷിക്കുന്നത്. കുട്ടികളുണ്ടാകാനുള്ള ചികിത്സയ്‌ക്കെത്തിയ സ്ത്രീയുടെ വയറ്റില്‍ കത്രികയും കത്തിയും കൊണ്ട് മുറിവേല്‍പ്പിക്കുന്നു. ജീവന്‍ തന്നെ അപകടത്തില്‍ ആകുന്ന വിധത്തിലാണ് ബാബ ചെയ്യുന്നത്, വേദനകൊണ്ട് പുളയുന്ന സ്ത്രീയുടെ ദൃശ്യം ഇതില്‍ കാണാം. പൂജിച്ച ജലം എന്ന് പറഞ്ഞ് സ്ത്രീയുടെ മുഖത്ത് വെള്ളം കുടയുന്നു. പിന്നീട് മുറിവുണ്ടാക്കിയ വയറ്റില്‍ ശക്തമായി കൈകൊണ്ട് മര്‍ദ്ദിക്കുകയും ചെയ്യുന്നു. യാതൊരു സുരക്ഷാസംവിധാനങ്ങളോ വേദനസംഹാരികളോ ഇല്ലാതെയാണ് ബാബയുടെ ചികിത്സ. കുഞ്ഞുണ്ടാകാന്‍ എന്നു പറഞ്ഞ് ആ സ്ത്രീ സഹിക്കുന്ന വേദന എത്രയോ ഭയാനകമാണ്.കുഞ്ഞുണ്ടാകണമെന്നു കരുതി എന്തുവേദനയും സഹിക്കാന്‍ തയ്യാറാവുകയാണ് ഇവിടുത്തെ സ്ത്രീകള്‍.ദൃശ്യങ്ങളില്‍ മൂന്നു സ്ത്രീകളെ വരിവരിയായി കിടത്തിയിരിക്കുന്നു. അതില്‍ ഒരു സ്ത്രീയുടെ വയറില്‍ മുറിപ്പെടുത്തിയിരിക്കുന്നു. ഇത്രയേറെ പ്രാകൃതമായതും വേദന സഹിച്ചിട്ടും ഇവിടെയെത്തുന്ന ആളുകളുടെ എണ്ണത്തില്‍ കുറവില്ലെന്നത് സവിശേഷതയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ