ബസ് കയറാൻ നിൽക്കുന്ന യുവതിയുടെ കഴുത്തിൽ നിന്നും മാലപൊട്ടിച്ചോടുന്ന യുവാവിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇവനെ കയ്യോടെ പിടികൂടണമെന്നും അതിനായി പോസ്റ്റ് പരമാവധി ഷെയർ ചെയ്യൂ എന്നും ആവശ്യപ്പെട്ടായിരുന്നു പോസ്റ്റ്.

സത്യത്തിൽ ഇതൊരു ഡോക്യുമെന്ററിയുടെ ഷൂട്ടിങ് സെറ്റിൽ നിന്നും ആരോ പകർത്തിയ വിഡിയോ ആണ്. സുരേഷ് അച്ചൂസ് സംവിധാനം  ചെയ്യുന്ന  ഡോക്യുമെന്ററിയിൽ മീര വാസുദേവും രാജീവ് രാജനുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മീരയുടെ മാല പൊട്ടിച്ചോടുന്ന രാജീവിന്റെ ചിത്രങ്ങളാണ് കള്ളനെന്ന രീതിയിൽ പ്രചരിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കാശിനാദൻ എന്ന ആളുടെ പ്രൊഫൈലിൽ പ്രചരിച്ച വിഡിയോയ്ക്ക് ലഭിച്ചത് ഇരുപതിനായിരത്തോളം ഷെയർ. ആളുകളെല്ലാം സംഭവം സത്യമാണെന്ന് വിശ്വസിച്ചു.

പോസ്റ്റ് വൈറലായതോടെ രാജീവും അതിന് താഴെ കമന്റുമായി എത്തി. ‘ചേട്ടനെ എനിക്കറിയില്ല, പക്ഷെ ഒരുപാട് നന്ദിയുണ്ട്.. ഞാൻ മണിക്കൂറുകൾ ക്കൊണ്ട് ഇത്രയും പ്രശസ്തനാവുമെന്ന് വിചാരിച്ചില്ല… എന്തായാലും നാളെ റിലീസ് ആവുന്ന ദിവാൻജിമൂല ഗ്രാന്റ് പ്രീ എന്ന സിനിമയെയും ഇങ്ങന്നെ തന്നെ പ്രമോട്ട് ചെയ്ത് തരണേ..പ്ലീസ്’–ഇങ്ങനെയായിരുന്നു രാജീവിന്റെ മറുപടി.